Mushroom safety guide: മരണം വിതയ്ക്കുന്ന വിഷക്കൂണുകളെ മാറ്റി നല്ല കൂണുകളെ എങ്ങനെ തിരിച്ചറിയാം?
How to Distinguish Edible Mushrooms : ഭക്ഷ്യയോഗ്യമായ ഇനങ്ങളോടൊപ്പം, ഗുരുതരമായ വിഷാംശമുള്ളതും മാരകവുമായ കൂണുകളും പ്രകൃതിയിലുണ്ട്. വിഷക്കൂണുകള്‍ കാഴ്ചയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

കൂണുകൾ പച്ചക്കറിയല്ല, വിത്തുകളോ വേരുകളോ സൂര്യപ്രകാശമോ ഇല്ലാതെ വളരുന്ന ഫംഗസ് വിഭാഗമാണ്.

കൂണിൽ കലോറി കുറവാണ്. നാരുകൾ, ആന്റിഓക്സിഡന്റുകൾ, ബി വിറ്റാമിനുകൾ, സെലിനിയം, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

കൂണുകൾ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

ഭക്ഷ്യയോഗ്യമായ കൂണുകളോടൊപ്പം, ഗുരുതരമായ വിഷാംശമുള്ളതും മാരകവുമായ കൂണുകളും പ്രകൃതിയിലുണ്ട്. ഇവ തിരിച്ചറിയാൻ പ്രയാസമാണ്. വിഷക്കൂൺ കഴിക്കുന്നത് ഗുരുതരമായ വിഷബാധ, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, മരണം എന്നിവയ്ക്ക് കാരണമായേക്കാം.

വിഷാംശം കുറവുള്ള കൂണുകൾ കണ്ടെത്തുന്നതിനു ചില വഴികളുണ്ട്. ഇതിൽ ആദ്യത്തേത് വെളുത്ത ചെകിളകളുള്ള കൂണുകൾ ഒഴിവാക്കുക എന്നതാണ്. തണ്ടിൽ തള്ളിനിൽക്കുന്നതോ മോതിരം പോലുള്ളതോ ആയ ഭാഗവും, ചുവട്ടിൽ ഉരുണ്ടതോ സഞ്ചിപോലുള്ളതോ ആയ ഭാഗവും ഉള്ള കൂണുകൾ ഒഴിവാക്കുക. കുടയിലോ തണ്ടിലോ ചുവപ്പ് നിറമുള്ള കൂണുകൾ ഒഴിവാക്കുക.