Pest control indoor plants: ബാൽക്കെണിയിൽ ഈ ചെടികൾ വളർത്തിക്കോളൂ... കീടശല്യം പമ്പകടക്കും | Natural plants that keep pesky pests off your balcony Malayalam news - Malayalam Tv9

Pest control indoor plants: ബാൽക്കെണിയിൽ ഈ ചെടികൾ വളർത്തിക്കോളൂ… കീടശല്യം പമ്പകടക്കും

Published: 

19 Nov 2025 10:32 AM

Natural plants Helps for pest control: കീടങ്ങൾ നിങ്ങളുടെ ചെടികളെയും അതുവഴി ബാൽക്കണിയുടെ സൗന്ദര്യത്തെയും നശിപ്പിക്കും. എന്നാൽ, പ്രകൃതിദത്തമായി കീടങ്ങളെ അകറ്റുന്ന നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

1 / 6കീടങ്ങൾ ഇല്ലാത്ത ഒരു ബാൽക്കണി എന്നത് ഓരോ പൂന്തോട്ട പ്രേമികളുടെയും സ്വപ്നമാണ്. കീടങ്ങൾ നിങ്ങളുടെ ചെടികളെയും അതുവഴി ബാൽക്കണിയുടെ സൗന്ദര്യത്തെയും നശിപ്പിക്കും. എന്നാൽ, പ്രകൃതിദത്തമായി കീടങ്ങളെ അകറ്റുന്ന നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

കീടങ്ങൾ ഇല്ലാത്ത ഒരു ബാൽക്കണി എന്നത് ഓരോ പൂന്തോട്ട പ്രേമികളുടെയും സ്വപ്നമാണ്. കീടങ്ങൾ നിങ്ങളുടെ ചെടികളെയും അതുവഴി ബാൽക്കണിയുടെ സൗന്ദര്യത്തെയും നശിപ്പിക്കും. എന്നാൽ, പ്രകൃതിദത്തമായി കീടങ്ങളെ അകറ്റുന്ന നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

2 / 6

ഈച്ചകൾ, കൊതുകുകൾ, ഏഫിഡുകൾ തുടങ്ങിയ കീടങ്ങളെ അകറ്റുന്നതിനുള്ള ഏറ്റവും മികച്ച സസ്യങ്ങളിൽ ഒന്നാണ് തുളസി. ഇത് ബാൽക്കണിയിലെ ചെടിച്ചട്ടികളിൽ നന്നായി വളരുകയും നിങ്ങളുടെ സ്ഥലത്തിന്സുഗന്ധം നൽകുകയും ചെയ്യും.

3 / 6

ലാവെൻഡറിന്റെ ശാന്തമായ സുഗന്ധം ഈയൽ, ഈച്ചകൾ, കൊതുകുകൾ എന്നിവയെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് കീടനിയന്ത്രണത്തിനുള്ള സസ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.

4 / 6

സിട്രോണെല്ലയുടെ അളവ് കൂടുതലുള്ള ലെമൺഗ്രാസ്, കൊതുകുകളെ അകറ്റുന്നതിൽ മുന്നിലാണ്. കീടങ്ങൾക്ക് ഇഷ്ടമല്ലാത്ത, ഫ്രഷായ സിട്രസ് സുഗന്ധം ഇത് പുറത്തുവിടുന്നു.

5 / 6

പുതിനയിലയിലെ മെന്തോൾ അടങ്ങിയ ഇലകൾ കൊതുകുകൾ, ഉറുമ്പുകൾ, ഈച്ചകൾ എന്നിവയെ അകറ്റുന്നു. എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഇവ വായു ശുദ്ധീകരിക്കുകയും നിങ്ങളുടെ ബാൽക്കണി മനോഹരമാക്കുകയും ചെയ്യും.

6 / 6

തടിയുടെ ഗന്ധമുള്ള റോസ്മേരി കൊതുകുകളെയും ചില ഈച്ചകളെയും അകറ്റുന്നു. നന്നായി വെള്ളം ഒഴുകിപ്പോകുന്ന മണ്ണിൽ ഇത് തഴച്ചുവളരും. ഇത് അടുക്കള ആവശ്യങ്ങൾക്കുള്ള ഒരു ഔഷധസസ്യമായും കീടങ്ങളെ അകറ്റുന്നതിനും ഉപയോ​ഗിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും