Eyebrows: വെളിച്ചെണ്ണയും ഉള്ളിയുമുണ്ടോ? പുരികത്തിന്‍റെ കട്ടി കൂട്ടാൻ വഴികളേറെ!
Natural Remedies for Thicker Eyebrows: കട്ടിയുള്ള മനോഹരമായ പുരികം എല്ലാവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി പല മരുന്നുകൾ ഉപയോഗിക്കുന്നവർ പോലുമുണ്ട്. എന്നാൽ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ കട്ടിയുള്ള പുരികം നേടാൻ സാധിക്കുമെന്ന് അറിയാമോ?

പുരികത്തിന്റെ കട്ടികൂട്ടാൻ ഉള്ളി അല്ലെങ്കിൽ സവാളയുടെ നീര് സഹായിക്കും. സവാള അരിഞ്ഞ് മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. ശേഷം സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തെക്കുക. ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകി കളയാവുന്നതാണ്.

വെളിച്ചെണ്ണ, ഒലീവ് ഓയിൽ, കാസ്റ്റര്‍ ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഓയിൽ മസാജ് ചെയ്യുന്നതും പുരികത്തിന് നല്ലതാണ്. അതുപോലെ മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.

ഒരു കോട്ടൺ എടുത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കി രാത്രി മുഴുവൻ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. അതുപോലെ കറിവേപ്പില ചതച്ച് ചെറുചൂടുള്ള വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടുവയ്ക്കാം. ശേഷം ആ വെള്ളം പുരികത്തിൽ പുരട്ടുന്നതും ഗുണം ചെയ്യും.

പുരികത്തിന്റെ വളർച്ചയെ സഹായിക്കുന്ന നിരവധി പോഷകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ എടുത്ത് ജെൽ വേർതിരിച്ചെടുക്കുക. ജെൽ പുരികത്തിന്റെ മുടിയിൽ ആഗിരണം ചെയ്യപ്പെടുന്നതുവരെ മസാജ് ചെയ്യുക. കുറച്ച് സമയം കഴിഞ്ഞ് കഴുകികളയാം.

കട്ടിയുള്ള പുരികം നേടാൻ സഹായിക്കുന്ന മറ്റൊരു പദാർത്ഥമാണ് നാരങ്ങ. ഒരു നാരങ്ങയുടെ പകുതി കഷ്ണം പുരികത്തിൽ പുരട്ടി 5 മിനിറ്റ് വയ്ക്കുക. ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ പുരികങ്ങൾ കഴുകാം. വെളിച്ചെണ്ണയിൽ മിക്സ് ചെയ്യാവുന്നതുമാണ്. (Image Credit: Getty Images)