'രണ്ട് പേരും വിചാരിക്കണം, മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്': നവ്യ നായർ | Navya Nair Opens Up About a Realization in Married Life, says true partnerships are built on understanding Malayalam news - Malayalam Tv9

Navya Nair: ‘രണ്ട് പേരും വിചാരിക്കണം, മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്’: നവ്യ നായർ

Published: 

09 Oct 2025 14:42 PM

Navya Nair’s Emotional Talk Goes Viral: അണ്ടർ സ്റ്റാൻഡിം​ഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്. എന്നാൽ അതിനു രണ്ട് പേരും വിചാരിക്കണം എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂവെന്നാണ് നടി പറയുന്നത്.

1 / 6മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നായികയാണ് നടി നവ്യ നായർ. സിനിമയും നൃത്തവുമെല്ലാമായി തന്റേതായ തിരക്കുകളിലാണ് നവ്യ ഇപ്പോൾ. ഇതിന്റെ വിശേഷങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിൽ‌ നവ്യ ഡിവോഴ്സായോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. (Image Credits: Instagram)

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നായികയാണ് നടി നവ്യ നായർ. സിനിമയും നൃത്തവുമെല്ലാമായി തന്റേതായ തിരക്കുകളിലാണ് നവ്യ ഇപ്പോൾ. ഇതിന്റെ വിശേഷങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിൽ‌ നവ്യ ഡിവോഴ്സായോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. (Image Credits: Instagram)

2 / 6

ഇതിനു പ്രധാന കാരണം ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം വല്ലപ്പോഴും മാത്രമേ കാണാറുള്ളുവെന്നതാണ്. ഈ ചർച്ചകൾക്കിടയിൽ വിവാ​ഹമെന്ന സങ്കൽപ്പത്തിൽ തനിക്കുണ്ടായിരുന്ന മുൻധാരണകളെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

3 / 6

വിവാഹം കഴിക്കുന്നതിനു മുൻപ് താൻ ഇന്റർവ്യൂകളിലെല്ലാം അഡ്ജസ്റ്റ്മെന്റല്ല അണ്ടർ സ്റ്റാൻഡിം​ഗ് ആണ് പാർട്ണേർസ് തമ്മിൽ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിരുന്നുവെന്നും ആ പോയിന്റ് ഇപ്പോഴും കറക്ടാണെന്നും നവ്യ പറയുന്നു. അണ്ടർ സ്റ്റാൻഡിം​ഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്.

4 / 6

എന്നാൽ അതിനു രണ്ട് പേരും വിചാരിക്കണം. എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂ. ഒരാൾ മാത്രം വിചാരിച്ചാൽ അത് മുന്നോട്ട് പോകാൻ പറ്റില്ലെന്നാണ് നടി പറയുന്നത്.ഒരുപാട് കാലം ശരിയെന്ന് കരുതിയ തെറ്റുകളുണ്ട്. എല്ലാവരെയും പോലെ താനും ആ തെറ്റുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്നുവെന്നാണ് നടി പറയുന്നത്.

5 / 6

എന്നാൽ എവിടെയാണ് തെറ്റിപ്പോകുന്നത്, എവിടെയാണ് പ്രശ്നം എന്ന് നമ്മൾ ഇരുന്ന് ആലോചിക്കണമെന്നാണ് നടി പറയുന്നത്. ചിലപ്പോൾ ആ ആലോചന വർഷങ്ങൾ എടുക്കും. ഞാൻ ഒരുപാട് വർഷങ്ങളെടുത്ത് ആലോചിച്ചു.

6 / 6

അങ്ങനെ ചില ആലോചനകളിലാണ് ചില കണ്ടെത്തലുകൾ ജീവിതത്തിലുണ്ടാകുന്നത്. അത് ശരിയാണോ എന്ന് തനിക്ക് അറിയില്ല. അപ്പോൾ ത്യാ​ഗം, ശരി, തെറ്റുകൾ തുടങ്ങിയ കാര്യങ്ങളിൽ തനിക്കുള്ള അഭിപ്രായം മാറിയെന്നും നവ്യ നായർ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ