5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: കാത്തിരിപ്പിന് വിരാമം! ‘Nayanthara: Beyond The Fairy Tale’ വെള്ളിത്തിരയിലേക്ക്; റിലീസ് നവംബർ 18-ന്

Nayanthara Documentary: 2022 ജൂൺ 9 നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹവും കരിയറുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

athira-ajithkumar
Athira CA | Published: 31 Oct 2024 15:36 PM
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം ഫീച്ചർ ചെയ്തിട്ടുള്ള ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയറി ടെയ്ൽ നവംബർ 18-ന് റിലീസ് ചെയ്യും. നടിയുടെ 40-ാം ജന്മദിനം കൂടിയാണ് അന്നേദിവസം. (Image Credits: Nayanthara Instagram)

1 / 5
നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ട്. 1.30 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദെെർഘ്യം. ((Image Credits: Social Media)

2 / 5
‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്ന അടിക്കുറിപ്പോടെ ഡോക്യുമെന്ററി റിലീസ് ചെയ്യുന്ന കാര്യം നെറ്റ്ഫിളിക്സാണ് ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് 2 വർഷങ്ങൾക്ക് ശേഷമാണ് ഡോക്യുമെന്റി പുറത്തിറങ്ങുന്നത്. (Image Credits: Social Media)

3 / 5
കേരളത്തിൽ നിന്നെത്തി ബോളിവുഡ് വരെ നിറഞ്ഞ് നിൽക്കുന്ന നയൻതാരയുടെ സ്വകാര്യജീവിതവും ഡോക്യുമെന്ററിയുടെ പ്രമേയമാണ്. 2003-ൽ മമ്മൂട്ടി നായകനായ മനസ്സിനക്കരെ എന്ന സിനിമയിലൂടെ ചലച്ചിത്ര രം​ഗത്ത് അരങ്ങേറ്റം കുറിച്ച നടി, അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. (Image Credits: Nayanthara Instagram)

4 / 5
രജനികാന്തിന്റെ ചന്ദ്രമുഖിയിൽ അഭിനയിച്ചതും ​ഗജനിയുടെ വിജയമുമെല്ലാം തെന്നിന്ത്യയിൽ നയൻതാര എന്ന നടിയുടെ മൂല്യമുയർത്തി. തെലുങ്കിൽ ലക്ഷമി എന്ന ചിത്രത്തിലൂടെയും, കന്നടിയിൽ സൂപ്പർ എന്ന സിനിമയിലും നായികയായി. ജവാനിലൂടെ ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ചു. 20 വർഷം പിന്നിട്ട കരിയറിൽ 75 സിനിമകളുടെ ഭാ​ഗമായി. (Image Credits: Nayanthara Instagram)

5 / 5
Latest Stories