Nehru Trophy Boat Race 2025: കേരളത്തിന്റെ വള്ളംകളിയും നെഹ്‌റുവും തമ്മിലുള്ള ബന്ധം എന്ത്? ചരിത്രം അറിയാം.. – PG
Nehru Trophy Boat Race and Jawaharlal Nehru: ആലപ്പുഴയിലെ പുന്നമട കായലിൽ ആണ് ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി നടക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വള്ളംകളി മത്സരമാണ് നെഹ്റു ട്രോഫി വള്ളംകളി. ആലപ്പുഴയിലെ പുന്നമട കായലിൽ ആണ് ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി നടക്കുന്നത്. ഇത്തവണ 71ാമത് വള്ളംകളിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. (Image Credit: Getty Images)

1952 ഡിസംബർ 27ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ ജില്ലയിൽ സന്ദർശനത്തിന് എത്തി. അന്ന് 63 വയസ്സുകാരനായ നെഹ്റുവിനെ 63 വെടിമുഴക്കവുമായാണ് സർക്കാർ സ്വീകരിച്ചത്. (Image Credit: Getty Images)

മത്സരത്തിൽ ആവേശഭരിതനായ നെഹ്‌റു വിജയിച്ച വള്ളമായ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി, തുഴച്ചിലുകാർക്കൊപ്പം ചുവടുവെച്ചു. ഇതോടെ തുഴച്ചിലുകാരിലും ആവേശം ഇരട്ടിയായി. (Image Credit: Getty Images)

തിരികെ ഡൽഹിയിൽ എത്തിയെങ്കിലും വള്ളംകളി ആവേശം അദ്ദേഹത്തിൽ നിന്ന് വിട്ടുമാറിയില്ല. സ്വന്തം കൈയൊപ്പോടുകൂടിയ വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളം മാതൃക കേരളത്തിലേക്ക് അയച്ചു. അതാണ് വിജയികൾക്ക് നൽകുന്ന നെഹ്റു ട്രോഫി മാതൃക. (Image Credit: Getty Images)

1969 മുതലാണ് പ്രൈംമിനിസ്‌റ്റേഴ്സ് ട്രോഫി' എന്നറിയപ്പെട്ടിരുന്ന വള്ളംകളി നെഹ്റുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി 'നെഹ്റു ട്രോഫി വള്ളംകളി' എന്ന് വിളിക്കപ്പെട്ടത്. (Image Credit: Getty Images)