Bajaj Pulsar NS400Z: അപ്പൊ സെറ്റ്! പുതിയ ബജാജ് പൾസർ NS400Z വിപണിയിൽ | New Bajaj Pulsar NS400Z Launched, Check Price, Specs, and Features Malayalam news - Malayalam Tv9

Bajaj Pulsar NS400Z: അപ്പൊ സെറ്റ്! പുതിയ ബജാജ് പൾസർ NS400Z വിപണിയിൽ

Updated On: 

03 Oct 2026 | 06:35 PM

New Bajaj Pulsar NS400Z 2026: പരിഷ്കരിച്ച പൾസർ NS400Z മോഡലിനെ ബജാജ് ഔദ്യോഗികമായി പുറത്തിറക്കി. 1,90,015 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്-ഷോറൂം വില. ഈ മോഡലിൽ വ‌ന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്നും പുതിയതായി കൂട്ടിച്ചേർത്ത് ഫീച്ചറുകൾ എന്താണെന്നും വിശദമായി അറിയാം.

1 / 5
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും കണക്റ്റഡ് ഫീച്ചറുകളിലുമാണ്  NS400Z ൽ പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന ബോണ്ടഡ്-ഗ്ലാസ് കളർ LCD-ക്ക് പകരമായി 5-ഇഞ്ച് TFT ഡിസ്‌പ്ലേ ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ടേൺ ബൈ ടേൺ നാവിഗേഷനായുള്ള ഗൂഗിൾ മാപ്‌ മിററിംഗ്, മ്യൂസിക് കൺട്രോളുകൾ, ഡോക്യുമെന്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകളും വാ​ഹനത്തിലുണ്ട്. ( Image Credit Source Bajaj Website)

2 / 5
ബ്ലൂടൂത്ത് വഴിയാണ് കണക്റ്റിവിറ്റി സൗകര്യം ഒരുക്കിയിരിക്കുന്നത്. പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന 'പാനിക് ബ്രേക്ക് അലേർട്ട്' സംവിധാനവും ബജാജ് ഈ പുതിയ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്.

3 / 5
ഈ വർഷം പൾസർ നിരയിലെ മറ്റ് മോഡലുകളിലും ഇതേ 5-ഇഞ്ച് TFT യൂണിറ്റ് ഘട്ടംഘട്ടമായി കമ്പനി അവതരിപ്പിച്ചിരുന്നു. ആദ്യം N160-ൽ, പിന്നീട് പൾസർ 125, 150 മോഡലുകളിൽ, ഇപ്പോൾ NS400Z-ലും.എന്നാൽ പുതിയ മോ‍ഡലിൽ മെക്കാനിക്കൽ സൈഡിൽ  മാറ്റങ്ങൾ ഒന്നും തന്നെയില്ല.

4 / 5
6-സ്പീഡ് ഗിയർബോക്സിൽ 349cc സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എൻജിനാണ് പുതിയ മോഡലിലും തുടരുന്നത്. 9,000 rpm-ൽ 40hp കരുത്തും 7,500 rpm-ൽ 33 Nm ടോർക്കും  ഈ എൻജിൻ നൽകുന്നു.  നാല് റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, 43 mm USD ഫ്രണ്ട് ഫോർക്ക്, ഡ്യുവൽ-ചാനൽ ABS, റേഡിയൽ ടയറുകൾ എന്നിവയും അതേപടി നിലനിർത്തിയിരിക്കുന്നു.

5 / 5
 1.90 ലക്ഷം രൂപ വിലയുള്ള അപഡേറ്റഡ് NS400Z-ന് പഴയ മോഡലിനേക്കാൾ വില അൽപം ഉയർന്നിട്ടുണ്ട്. 300 മുതൽ 400 സിസി വരെയുള്ള നേക്ക‍‍ഡ് ബൈക്ക് വിഭാ​ഗത്തിൽ KTM 390 Duke ഉൾപ്പെടെയുള്ള മറ്റ് മോഡലുകളോടാണ് ഈ വാഹനം മത്സരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ