New OTT Releases : ലോകയും കാന്താരയും മാത്രമല്ല; ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
This Week OTT Releases : ഈ ആഴ്ചയത്തെ ഒടിടി റിലീസിൽ ഏറ്റവും ശ്രദ്ധേയം ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ലോകയും കാന്താരയുമാണ്. ഇവയ്ക്ക് പുറമെ മറ്റ് ചില ചിത്രങ്ങളും ഒടിടിയിൽ എത്തിട്ടുണ്ട് അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

ദുൽഖർ സൽമാൻ്റെ നിർമാണത്തിൽ ഒരുക്കിയ ഫാൻ്റസി ആക്ഷൻ ചിത്രമാണ് ലോക ചാപ്റ്റർ 1 : ചന്ദ്ര. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സംപ്രേഷണം ചെയ്യുന്നത്

മറ്റൊരു ഫാൻ്റസി ചിത്രമാണ് കന്നഡയിൽ നിന്നെത്തിയ കാന്താര 2. റിഷഭ് ഷെട്ടി ഒരുക്കിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്തിരിക്കുന്നത്.

മറ്റൊരു മലയാളം ചിത്രമായ തലവരയും ഈ കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു. അർജുൻ അശോകൻ നായകനായി എത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സംപ്രേഷണം ചെയ്തിരിക്കുന്നത്.

ധനുഷ് നായകനായി എത്തിയ തമിഴ് ചിത്രം ഇഡലി കടൈയും ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്സാണ് ധനുഷ് ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്.

മറ്റൊരു മലയാള ചിത്രമായ മധുരം ജീവാമൃതബിന്ദു ഒടിടിയിൽ എത്തി. സൈന പ്ലേയിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്തിരിക്കുന്നത്