AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Science Discovery : നമ്മുടെ ഭൂമിയിൽ മറ്റൊരു ​ഗ്രഹത്തിന്റെ അവശിഷ്ടങ്ങളോ? അതും രണ്ട് വൻകരകളേക്കാൾ വലുത്…

New Science discovery about Earth: ഭൂമിയുടെ പഴയകാലത്തെക്കുറിച്ചും ഗ്രഹങ്ങൾ എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചും പുതിയ വിവരങ്ങൾ ഈ കണ്ടെത്തലുകൾ നൽകുന്നു.

aswathy-balachandran
Aswathy Balachandran | Published: 05 Jun 2025 14:21 PM
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി കേൾക്കുക എന്നതും പഠിക്കുക എന്നതും എന്നും രസമുള്ള കാര്യങ്ങളാണ്. ഭൂമിയുടെ ഉൾത്തലങ്ങളിൽ എന്തെന്ന് അറിയുന്നത് പ്രത്യേകിച്ച് കൗതുകമുണർത്തുന്നതും. അടുത്തിടെ നടത്തിയ നടത്തിയ പഠനത്തിൽ ഭൂമിക്കടിയിൽ രണ്ടു വൻകരകളോളം വലിപ്പത്തിൽ മറ്റൊരു ​ഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന കണ്ടെത്തലുമായി ​ഗവേഷകർ.

1 / 5
ഭൂമിയുടെ അടിയിൽ, വൻകരകളോളം വലുപ്പമുള്ള രണ്ട് വലിയ കൂട്ടങ്ങൾ അധവാ പിണ്ഡങ്ങൾ ഉണ്ടെന്നത് സങ്കൽപിക്കാൻ പോലും പ്രയാസമാണ്. ഈ ഭാഗങ്ങൾ ലാർജ് ലോ വെലോസിറ്റി പ്രൊവിൻസസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ഭൂകമ്പ തരംഗങ്ങളുടെ വേഗത കുറയ്ക്കുന്നു. അതിനാൽ, ചുറ്റുമുള്ള ഭാഗങ്ങളെക്കാൾ സാന്ദ്രത കൂടുതലുള്ളവയാണെന്ന് കരുതപ്പെടുന്നു.

2 / 5
ഈ ഭാ​ഗം എങ്ങനെ ഉണ്ടായി എന്നതിന് വർഷങ്ങളായി കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ, ഒരു പുതിയ കണ്ടെത്തൽ പുറത്തു വന്നതോടെ ഇതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചന്ദ്രൻ രൂപംകൊള്ളുന്ന സമയത്ത്, തിയ എന്നൊരു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതായി കരുതപ്പെടുന്നു.

3 / 5
ഈ പഠനം പറയുന്നത്, ആ കൂട്ടിയിടിയിൽ തിയ ഗ്രഹത്തിന്റെ ഭാഗങ്ങൾ ഭൂമിക്കുള്ളിൽ ആഴ്ന്നിറങ്ങി ഈ കൂട്ടങ്ങളായി മാറിയെന്നാണ്. എന്തായാലും ഈ പഠനഫലങ്ങൾ കൂടുതൽ കണ്ടെത്തലുകളിലേക്ക് വഴി വെക്കുമെന്നതിൽ സംശയമില്ല.  'നേച്ചർ' ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം, ഗ്രഹങ്ങൾ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിനെ മാറ്റിയെഴുതുന്നു.

4 / 5
തിയയുടെ ഭാഗങ്ങൾ എങ്ങനെ ഭൂമിയുടെ ഉള്ളിൽ കേടുകൂടാതെ നിലനിന്നു എന്നും ഈ പഠനം വിശദീകരിക്കുന്നു. ഭൂമിയുടെ പഴയകാലത്തെക്കുറിച്ചും ഗ്രഹങ്ങൾ എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചും പുതിയ വിവരങ്ങൾ ഈ കണ്ടെത്തലുകൾ നൽകുന്നു. LLVPs, ഭൂമിയുടെ ആഴങ്ങളിൽ, ഒരു പഴയ പ്രപഞ്ച കൂട്ടിയിടിയുടെ തെളിവുകളായി ഇന്നും നിലനിൽക്കുന്നു.

5 / 5