AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Technology: ചെടികളെ കണ്ടു പഠിച്ചൊരു സൗരോർജ്ജ മാതൃക, ഇത് മറ്റൊരു വിപ്ലവമാകുമോ?

New science to make energy naturally: കൃത്രിമ പ്രകാശസംശ്ലേഷണം പൂർണ്ണമാക്കാൻ ഇനിയും ഗവേഷണങ്ങൾ ആവശ്യമാണെങ്കിലും, സുസ്ഥിരമായ ഭാവിക്കായുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഈ കണ്ടുപിടിത്തം

aswathy-balachandran
Aswathy Balachandran | Published: 28 Aug 2025 16:51 PM
സസ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഊർജ്ജം സംഭരിക്കുന്നതുപോലെയാണ് ഈ പ്രക്രിയ

1 / 5
സൂര്യപ്രകാശം നേരിട്ട് ഉപയോഗിച്ച് ഹൈഡ്രജൻ, മെഥനോൾ, സിന്തറ്റിക് പെട്രോൾ തുടങ്ങിയ സൗരോർജ്ജ ഇന്ധനങ്ങൾ നിർമ്മിക്കുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ഈ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ അവയുടെ നിർമ്മാണത്തിന് ആവശ്യമായ കാർബൺ ഡൈ ഓക്‌സൈഡ് മാത്രമേ പുറത്തുവിടുകയുള്ളൂ. അതിനാൽ ഈ പ്രക്രിയ പൂർണ്ണമായും  കാർബൺ-ന്യൂട്രൽ ആണ്.

2 / 5
'നേച്ചർ കെമിസ്ട്രി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രൊഫസർ ഒലിവർ വെംഗറും സംഘവും ഒരു പ്രത്യേക തരം തന്മാത്ര വികസിപ്പിച്ചു.

3 / 5
രണ്ട് തവണ പ്രകാശമേൽക്കുമ്പോൾ രണ്ട് പോസിറ്റീവും രണ്ട് നെഗറ്റീവും ഉൾപ്പെടെ നാല് ചാർജുകൾ ഒരേസമയം സംഭരിക്കാൻ ഈ തന്മാത്രയ്ക്ക് കഴിയും. ഇത് വെള്ളത്തെ ഹൈഡ്രജനായും ഓക്സിജനായും വിഭജിക്കുന്നത് പോലുള്ള രാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.

4 / 5
മങ്ങിയ വെളിച്ചത്തിൽ പോലും പ്രവർത്തിക്കുമെന്നത് ഈ കണ്ടുപിടിത്തത്തിന്റെ വലിയൊരു പ്രത്യേകതയാണ്. കൃത്രിമ പ്രകാശസംശ്ലേഷണം പൂർണ്ണമാക്കാൻ ഇനിയും ഗവേഷണങ്ങൾ ആവശ്യമാണെങ്കിലും, സുസ്ഥിരമായ ഊർജ്ജ ഭാവിക്കായുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഈ കണ്ടുപിടിത്തം.

5 / 5