IND vs NZ T20: ന്യൂസിലന്‍ഡ് രണ്ടും കല്‍പിച്ച്; അവര്‍ രണ്ടു പേരെയും ഒഴിവാക്കി; തിരുവനന്തപുരത്തേക്ക് ഇറക്കുന്നത് തീപ്പൊരി ഐറ്റത്തെ
India vs New Zealand T20 Series: ടി20 പരമ്പരയിലെ നാലും, അഞ്ചും മത്സരങ്ങളില്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടി. പരമ്പര നേടാനാകില്ലെങ്കിലും അവശേഷിക്കുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയാണ് കീവിസിന്റെ ലക്ഷ്യം.

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലും, അഞ്ചും മത്സരങ്ങളില്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടി. ഇനി പരമ്പര നേടാനാകില്ലെങ്കിലും അവശേഷിക്കുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയാണ് കീവിസിന്റെ ലക്ഷ്യം (Image Credits: PTI).

ഇതിനായി വന്‍ മാറ്റങ്ങളാണ് ന്യൂസിലന്‍ഡ് വരുത്തിയിരിക്കുന്നത്. നാല് താരങ്ങളെയാണ് പുതിയതായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ജിമ്മി നീഷാം, ലോക്കി ഫെര്‍ഗൂസണ്‍, ടിം സീഫെര്‍ട്ട്, ഫിന്‍ അലന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത് (Image Credits: PTI).

ഇതില്‍ നീഷാം, ഫെര്‍ഗൂസണ്‍, സീഫെര്‍ട്ട് എന്നിവര്‍ നിലവില്‍ ക്യാമ്പിലുണ്ട്. ഇവര്‍ നാലും, അഞ്ചും മത്സരങ്ങള്‍ക്ക് സ്‌ക്വാഡിലുണ്ടാകും. ക്രിസ്റ്റ്യൻ ക്ലാർക്ക്, ടിം റോബിൻസൺ എന്നിവരെയാണ് ന്യൂസിലന്‍ഡ് ഒഴിവാക്കിയത് (Image Credits: PTI).

ഫിന്‍ അലന്‍ നാളെ നടക്കുന്ന നാലാം മത്സരത്തിലുണ്ടാകില്ല. തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ താരം ടീമിനൊപ്പം ചേരും. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് ഫിന്‍ അലന്‍ (Image Credits: PTI).

സീഫെര്‍ട്ടിനെയും, അലനെയും എത്തിച്ചത് ബാറ്റിങിന് കരുത്ത് കൂട്ടാനാണ്. തകര്‍പ്പന്‍ ഓള്‍ റൗണ്ടറാണ് നീഷാം. ഫെര്‍ഗൂസണ്‍ ബൗളിങ് ആക്രമണത്തിന് കരുത്ത് പകരും (Image Credits: PTI).