Nissan Pixo: 'പിക്സോ', നിസാന്റെ കുഞ്ഞൻ ഇവി വിപണിയിലേക്ക് | Nissan Unveils Pixo EV, Small Electric Car With 259 KM Range Malayalam news - Malayalam Tv9

Nissan Pixo: ‘പിക്സോ’, നിസാന്റെ കുഞ്ഞൻ ഇവി വിപണിയിലേക്ക്

Published: 

26 Sep 2026 | 06:52 PM

Nissan Unveils Pixo EV: നിസ്സാൻ തങ്ങളുടെ കുഞ്ഞൻ ഇലക്ട്രിക് കാറിനെ അവതരിപ്പിച്ചിരിക്കുകയാണ് യൂറോപ്പിലെ നഗരവാസികളെ ലക്ഷ്യമിട്ടുകൊണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്ത 'പിക്സോ' (Pixo) എന്ന കോംപാക്റ്റ് ഇലക്ട്രിക് വാഹനത്തെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കാഴ്‍ചയിൽ തന്നെ ഏറെ വ്യത്യസ്തമാണ് ഈ വാഹ​നം.

1 / 5
നിസ്സാൻ ഡിസൈൻ യൂറോപ്പും (NDE) പാർട്ണറായ റെനോയും (Renault) തമ്മിലുള്ള സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ കാർ, സ്ലോവേനിയയിലെ റെനോയുടെ നോവോ മെസ്റ്റോ (Novo Mesto) പ്ലാന്റിലാണ് നിർമ്മിക്കുക. 2027 ആദ്യം ഈ കുഞ്ഞൻ എസ് യു വി  ഉപഭോക്താക്കളിലെത്തുമെന്നാണ് കരുതുന്നത്. ( Image Credit Source Nissan Global Website)

2 / 5
നിസ്സാൻ്റെ ഏറ്റവും ‌നൂതനമായ ഇവി ഡിസൈൻ ശൈലിയാണ് പിക്സോ (Pixo) മോഡലിൽ കാണാൻ കഴിയുക. ക്യൂബ് ആകൃതി, പിക്സൽ സ്റ്റൈൽ ലൈറ്റിംഗ് , റോബോട്ട് ഫേസ് എന്ന് വിശേഷിപ്പിക്കുന്ന മുന്നിലെ ബമ്പർ എന്നിവ ഈ കാറിന്റെ പ്രത്യേകതകളാണ്. ജാപ്പനീസ് ഭാഷയിൽ നി -സാൻ (Ni-San) എന്ന് സൂചിപ്പിക്കുന്ന 2-3 എന്ന മാർക്കിം​ഗുകളും വാഹനത്തിലുണ്ട്.

3 / 5
വാഹനത്തിലെ 82 എച്ച്പി കരുത്തുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോറിന് ഊർജ്ജമാകുന്നത് 27.5 kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി പാക്കാണ്. ടോർക്ക്, പെർഫോമൻസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒറ്റത്തവണ ചാർജ് ചെയ്താൽ 259 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന് നിസ്സാൻ പറയുന്നു.

4 / 5
50 kW വരെയുള്ള ഡിസി (DC) ഫാസ്റ്റ് ചാർജിംഗ് സൗകര്യം പിക്സോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകദേശം 28 മിനിറ്റിനുള്ളിൽ 15 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കും. കൂടാതെ, 11kW ബൈ-ഡയറക്ഷണൽ എസി (AC) ചാർജിംഗിനെയും ഈ വാഹനം സപ്പോർട്ട് ചെയ്യുന്നു.

5 / 5
പിക്സോയുടെ വില നിസ്സാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2026 ഡിസംബർ മുതൽ  വിശദാംശങ്ങൾ ലഭ്യമാകുമെന്ന് കരുതുന്നു. 2027-ന്റെ തുടക്കത്തിൽ യൂറോപ്പിലുടനീളം വാഹനം ലഭ്യമാക്കാനാണ്  പദ്ധതി. 3,796 മി.മീ. നീളവും 1,790 മി.മീ. വീതിയുമുള്ള ഈ വാഹനത്തിന്, 9.9 മീറ്റർ എന്ന കുറഞ്ഞ ടേണിംഗ് റേഡിയസാണുള്ളത്. അതുകൊണ്ടു തന്നെ  സഹായത്തോടെ യൂറോപ്പിലെ ഇടുങ്ങിയ സിറ്റികളിലൂടെ  എളുപ്പത്തിൽ ഡ്രൈവ് ചെയ്യാൻ കഴിയും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Beetroot Wine Recipe: ആഴ്ചകളോളം കാത്തിരിക്കേണ്ട! 3 ദിവസം കൊണ്ട് വീട്ടിലുണ്ടാക്കാം ബീറ്റ്‌റൂട്ട് വൈൻ
Coconut Storage Tips: തേങ്ങ ഫ്രിഡ്ജിൽ വെച്ചിട്ടും കറുത്തുപോകുന്നോ? മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പ്
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
10000mAh ബാറ്ററി OR കിടിലൻ ക്യാമറ, രണ്ട് ഓപ്ഷനുണ്ട്! വിവോ V80 5ജിയും വിവോ S2 FE 5ജിയും ഒന്നിച്ച് 6ന് എത്തും
Afghani Soya Curry: ചിക്കൻ കറി തോൽക്കുന്ന രുചിയിൽ അഫ്ഗാനി സ്റ്റൈലിൽ സോയ കറി! 15 മിനിറ്റ് മതി, എളുപ്പത്തിൽ തയ്യാറാക്കാം
Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം