ഉറക്കത്തിൽ ജീവൻ വരെ അപകടത്തിലാക്കുന്ന നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ, പ്രമേഹരോഗികൾ അറിയാതെ പോകരുത് ഇത് | Nocturnal Hypoglycemia, Crucial Facts and Prevention Tips for Sudden Nighttime Blood Sugar Drops Malayalam news - Malayalam Tv9

Health tips: ഉറക്കത്തിൽ ജീവൻ വരെ അപകടത്തിലാക്കുന്ന നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ, പ്രമേഹരോഗികൾ അറിയാതെ പോകരുത് ഇത്

Published: 

16 Jun 2026 | 08:58 PM

Nocturnal Hypoglycemia, Crucial Facts and Prevention Tips: രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് പ്രമേഹരോഗികളിൽ പലപ്പോഴും കണ്ട് വരാറുള്ള ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ, രാത്രി ഉറക്കത്തിലായിരിക്കുമ്പോൾ ഇത്തരത്തിൽ ഷുഗർ ലെവൽ അപകടകരമായ രീതിയിൽ താഴേക്ക് പോകുന്ന അവസ്ഥയെ നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ എന്നാണ് വിളിക്കുന്നത്. ഉറക്കത്തിലായതുകൊണ്ട് തന്നെ പലരും ഇതിന്റെ ലക്ഷണങ്ങൾ സമയത്തിന് തിരിച്ചറിയാതെ പോകാറുണ്ട്, ഇത് അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുകയും ഹൃദയാരോഗ്യത്തെപ്പോലും ബാധിക്കുകയും ചെയ്യാം.

1 / 5
രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ താഴേക്ക് പോകുന്ന 'നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ' എന്ന അവസ്ഥയെക്കുറിച്ച് പ്രത്യേകം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാത്രി ഉറക്കത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്  സാധാരണ നിലയേക്കാൾ താഴേക്ക് പോകുന്ന അവസ്ഥയാണിത്. പ്രമേഹ ബാധിതരിലാണ് ഇത് സാധാരണയായി കാണുന്നതെങ്കിലും അപൂർവ്വമായി മറ്റുള്ളവരിലും സംഭവിക്കാം. ഉറക്കത്തിലായതിനാൽ പലപ്പോഴും രോഗി ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് അവസ്ഥ ഗുരുതരമാക്കുകയും, അടിയന്തിരമായി ചികിത്സിച്ചില്ലെങ്കിൽ ഹൃദയമിടിപ്പ് നിലയ്ക്കുന്ന സാഹചര്യത്തിലേക്ക് വരെ നയിക്കുകയും ചെയ്തേക്കാം. (Image Credit source: Getty Images)

2 / 5
ആവശ്യത്തിലധികം അളവിൽ ഇൻസുലിൻ എടുക്കുന്നതും, കൃത്യമായ സമയക്രമം പാലിക്കാതെ ഇൻസുലിൻ കുത്തിവെയ്ക്കുന്നതും രാത്രിയിൽ പെട്ടെന്ന് ഷുഗർ താഴാൻ കാരണമാകുന്നു. ഇതിനുപുറമേ, രാത്രി വൈകി കഠിനമായ വ്യായാമങ്ങളോ വർക്കൗട്ടുകളോ ചെയ്യുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് സംഭരണത്തെ വേഗത്തിൽ തീർത്തു കളയുകയും ഉറക്കത്തിൽ ഹൈപ്പോ​ഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു.

3 / 5
ഭക്ഷണക്രമത്തിലെ അപാകതകളും മദ്യപാനവും: രാത്രിയിലെ പ്രധാന ഭക്ഷണം പൂർണ്ണമായി ഒഴിവാക്കുകയോ, ആവശ്യത്തിന് കാർബോഹൈഡ്രേറ്റും പോഷകങ്ങളും അടങ്ങാത്ത ലഘുഭക്ഷണം മാത്രം കഴിക്കുകയോ ചെയ്യുന്നത് രാത്രിയിൽ ഊർജ്ജക്ഷാമം ഉണ്ടാക്കും. കൂടാതെ, രാത്രി സമയങ്ങളിൽ മദ്യം കഴിക്കുന്ന ശീലമുള്ളവരിൽ, കരൾ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നത് തടസ്സപ്പെടുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴേക്ക് പതിക്കാൻ വലിയ കാരണമാകാറുണ്ട്.

4 / 5
രാത്രി ഉറക്കത്തിൽ അമിതമായി വിയർക്കുക, നെഞ്ചിടിപ്പ് കൂടുക, പേടിസ്വപ്നങ്ങൾ കണ്ട് പെട്ടെന്ന് ഉണരുക എന്നിവ പ്രമേഹരോഗികൾ നിസ്സാരമാക്കരുത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണം (ഉദാഹരണത്തിന്: ഒരു ടേബിൾസ്പൂൺ തേൻ, മധുരമുള്ള ജ്യൂസ്, അല്ലെങ്കിൽ മിഠായി) കഴിക്കുക. ഇത് 15 മിനിറ്റിനകം രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ നിരക്കിലേക്ക് ഉയർത്താൻ സഹായിക്കും.

5 / 5
രാത്രിയിൽ ഷുഗർ കുറയുന്നത് തടയാൻ കിടക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തപരിശോധന നടത്തുന്നത് ശീലമാക്കുക. രാത്രി ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന ആരോഗ്യകരമായ നാച്ചുറൽ ഷുഗറും കാർബോഹൈഡ്രേറ്റുകളും ഉൾപ്പെടുത്തണം. കിടപ്പുമുറിയിൽ എപ്പോഴും പെട്ടെന്ന് കഴിക്കാവുന്ന ലഘുഭക്ഷണങ്ങൾ കരുതുന്നതും, പ്രശ്നം ആവർത്തിക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് ഇൻസുലിൻ ഡോസ് പുനഃക്രമീകരിക്കുന്നതും അത്യന്താപേക്ഷിതമാണ്.

Follow Us
Related Photo Gallery
Surya Nakshatra Parivartan: ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും
FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
Farming Tips: മഴ മാറി മാനം തെളിഞ്ഞു, അടുക്കളത്തോട്ടത്തിൽ ഇനി ഈ പച്ചക്കറികൾ നടാം….
Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
Japan: സ്കൂളിൽ ശുചീകരണ തൊഴിലാളികളില്ല! ചുമ്മാതല്ല, ജപ്പാൻക്കാർക്ക് ഇത്ര ‘വൃത്തി’
Washing Machine Care: വസ്ത്രങ്ങൾ കേടാകാതിരിക്കാനും വാഷിങ് മെഷീന്റെ ആയുസ്സ് കൂട്ടാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം