5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam sadhya: തിരുവിതാംകൂറുകാർക്ക് ഉപ്പില്ല ; തിരുക്കൊച്ചിയിൽ ഇഞ്ചിത്തൈര് മുമ്പൻ, വള്ളുനാട്ടിലോ… വടുകപ്പുളി കേമൻ

Different Type Onam Sadhya In Kerala : തെക്കു തിരുവനന്തപുരം മുതൽ നടുക്ക് എറണാകുളം വഴി വടക്ക് കാസർഗോഡ് എത്തുമ്പോഴേക്കും ആചാരങ്ങളും ആഘോഷങ്ങളും സദ്യവട്ടങ്ങളുമൊക്കെ മാറിമറിഞ്ഞിരിക്കും. നോക്കാം പഴയ കേരളത്തിലെ സദ്യ വിശേഷങ്ങൾ...

aswathy-balachandran
Aswathy Balachandran | Published: 19 Aug 2024 17:51 PM
തിരുവിതാംകൂറിലെ സദ്യ ആർഭാടത്തിന്റെ പ്രതീകമാണ്. വെള്ളരിക്ക കൊണ്ടുള്ള പച്ചടി നിര്‍ബന്ധമാണ് ഇവിടെ സദ്യയ്ക്ക്. മാത്രമല്ല ഇലയില്‍ ഉപ്പ് വയ്ക്കുന്ന പതിവ് തിരുവിതാംകൂറുകാര്‍ക്കില്ല. ചുവപ്പ് നിറമുള്ള നാരങ്ങാക്കറിയും വെളുത്ത നിറമുള്ള നാരങ്ങാക്കറിയും ഉണ്ടാകും. അതു കഴിഞ്ഞാല്‍ അവിയല്‍, പിന്നെ തോരന്‍.

1 / 5
തോരന് പണ്ട് അമരപ്പയറും ഉപയോഗിച്ചിരുന്നു. പാലട പായസം, ശര്‍ക്കരയിട്ട അട പായസം, കടല പായസം, പയര്‍ പായസം, സേമിയ പായസം എന്നിവയാണ് തിരുവിതാംകൂറുകാരുടെ പായസപ്രധാനികള്‍.

2 / 5
തെക്കിന്റെയും വടക്കിന്റെയും സമ്മിശ്രംസ്വഭാവമാണ് തിരുക്കൊച്ചിയിലെ സദ്യക്ക്. ഇലയിലാദ്യം വിളമ്പുക ഇഞ്ചിത്തൈരാണ്. ആയിരംകറിയെന്നാണ് ഇഞ്ചിത്തൈരിനെ പൊതുവെ പറയുന്നത്. പണ്ടുകാലത്ത് ഓണത്തിന് വിളമ്പുന്ന സദ്യയില്‍ അച്ചിങ്ങ വറുത്തത് വരെ ഉണ്ടായിരുന്നു. തോരന് പകരം മെഴുക്കുപുട്ടിയും വയ്ക്കാറുണ്ട്. പഴയകാലത്ത് ചക്കപായസം വരെ ഓണത്തിന് വിളമ്പിയിരുന്നു.

3 / 5
1) എരിശ്ശേരി അല്ലെങ്കില്‍ കൂട്ടുകറി, 2) കാളന്‍, 3) ഓലന്‍, 4) പായസം പോലെയുള്ള ഒരുതരം മധുരം. ഈ നാലുകറികളിൽ ഒതുങ്ങുന്നതായിരുന്നു വള്ളുവനാട്ടിലെ ഓണസദ്യ.

4 / 5
വള്ളുവനാട്ടിലെ ഓണസദ്യയ്ക്ക് മാങ്ങാ അച്ചാറിനേക്കാള്‍ പ്രാധാന്യം നാരങ്ങാ അച്ചാറിനാണ്, അതും വടുകപുളി നാരങ്ങ കൊണ്ടുള്ള അച്ചാറ്. പണ്ട് ഓണസദ്യക്ക് കൂട്ടുകറി വിളമ്പിയിരുന്നില്ല പകരം മത്തങ്ങ കൊണ്ടുള്ള എരിശ്ശേരിയായിരുന്നു പതിവ്.

5 / 5
Follow Us
Latest Stories