ഓണത്തിൻ്റെ മൂന്നാം നാളായ ചോതിയാണ് ഇന്ന്. ഇന്ന് ചിത്തിര നാൾ കയറിവരുന്നുണ്ടെങ്കിൽ പോലും ചോതിയ്ക്കാണ് കൂടുതൽ സമയമുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ചോതിയായി കണക്കാക്കാം. അത്തപ്പൂക്കളത്തിൻ്റെ വലിപ്പം വർധിച്ച് ചെമ്പരത്തി ഇടം പിടിയ്ക്കുന്ന ദിവസം കൂടിയാണ് ചോതി. (Image Credits- PTI)
1 / 5
ഓണക്കോടി വാങ്ങുന്നത് പൊതുവേ ഈ ദിവസമാണ്. കുടുംബത്തിലുള്ളവർക്കല്ലാം ഓണക്കോടിയും ആഭരണങ്ങളും ഒപ്പം വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും വാങ്ങുന്നതോടെ ഗൃഹനാഥൻ്റെ അല്ലെങ്കിൽ ഗൃഹനാഥയുടെ പോക്കറ്റ് കാലിയായിത്തുടങ്ങുന്ന ദിവസവും ചോതി തന്നെയാണ്.
2 / 5
ചോതിദിനം തിരുവോണാഘോഷത്തിലേക്കുള്ള നിറമുള്ള ചുവടുവെപ്പാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസ നേരാം. ഇത്തരത്തിൽ പറയാൻ കഴിയുന്ന ചില ആശംസകൾ നമുക്ക് നോക്കാം. പരസ്പരം ഇന്ന് പറയാൻ ഈ ആശംസകൾ ഉപയോഗിക്കാം.
3 / 5
പ്രിയമുള്ളവർക്ക് ഏറ്റവും സുന്ദരമായ ചോതി ദിനാംശംസകൾ. സമ്പൽ സമൃദ്ധിയുള്ള ഒരു ദിനമാവട്ടെ ഇന്ന്, എല്ലാവർക്കും ചോതി ദിനാശംസകൾ. വലിപ്പം വർധിക്കുന്ന അത്തപ്പൂക്കളം പോലെ, നിറങ്ങൾ നിറയുന്ന അത്തപ്പൂക്കളം പോലെ മനസ്സും പോക്കറ്റും എപ്പോഴും നിറഞ്ഞിരിക്കട്ടെ.
4 / 5
ചിത്തിരയും ചോതിയും ചേർന്ന ഈ അപൂർവ ദിനത്തിൽ ഓണത്തിൻ്റെ ഐശ്വര്യങ്ങളെല്ലാം നിങ്ങൾക്കുണ്ടാവട്ടെ. ചെമ്പരത്തി കൊണ്ടാരംഭിക്കുന്ന വർണപ്പകിട്ട് എന്നും ജീവിതത്തിലുണ്ടാവട്ടെ എന്നാശംസിക്കുന്നു. എൻ്റെ പ്രിയപ്പെട്ടവർക്കെല്ലാം സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ചോതി ആശംസകൾ.