Onam market : ഓണത്തിന് പായസത്തിലെ രാജാവാകാൻ ഒരുങ്ങുന്നു അങ്ങ് പത്തനംതിട്ടയിൽ ശർക്കര
Native jaggery from various centres in Pathanamthitta: ഏറ്റവും രുചിയേറിയതെന്ന് വിശേഷണമുള്ള വള്ളിക്കോട് ശർക്കരയുടെ ഉദ്പാദനം ഓണം ലക്ഷ്യമിട്ട് പുരോഗമിക്കുകയാണ്.

പായസമില്ലാതെ എന്ത് ഓണസദ്യ, ഇത്തവണത്തെ ഓണത്തിന് മധുരം പകരാൻപത്തനംതിട്ടയുടെ വിവിധ കേന്ദ്രങ്ങളിൽ നാടൻ ശർക്കര ഒരുങ്ങുന്നു.

ഒരുകാലത്ത് ജില്ലയിൽ കരിമ്പ് കൃഷി വ്യാപകമായിരുന്നെങ്കിലും പിന്നീട് നിലച്ചു.

പണ്ട് അച്ചന്കോവിലാറിന്റെയും മണിമലയാറിന്റെയും തീരത്ത് കരിമ്പിൻ തോട്ടങ്ങൾ ഏറെയുണ്ടായിരുന്നു. ഇപ്പോൾ ജില്ലയിൽ വള്ളിക്കോട്, പന്തളം, തിരുവല്ല ഭാഗങ്ങളിൽ മാത്രമാണ് പ്രധാനമായും ശർക്കര ഉൽപാദനമുള്ളത്.

ഏറ്റവും രുചിയേറിയതെന്ന് വിശേഷണമുള്ള വള്ളിക്കോട് ശർക്കരയുടെ ഉദ്പാദനം ഓണം ലക്ഷ്യമിട്ട് പുരോഗമിക്കുകയാണ്.

വള്ളിക്കോട് പഞ്ചായത്തിലെ മായാലിൽ, വള്ളിക്കോട്, വാഴമുട്ടം, നരിയാപുരം ഭാഗങ്ങളിലാണ് കരിമ്പുകൃഷിയുള്ളത്. ഇവ ഉപയോഗിച്ചാണ് ശർക്കര ഉൽപാദനം. 180 രൂപക്കാണ് പതിയൻ ശർക്കര വിൽക്കുന്നതെന്ന് കർഷകർ പറഞ്ഞു.