ഈ വര്‍ഷം നിങ്ങളാണ് താരം; അടിപൊളി ഓണം പൂക്കളം ഡിസൈനുകള്‍ ഇതാ | Onam 2026 Five Best Pookalam Designs to Try This Year for First Prize Malayalam news - Malayalam Tv9

Onam 2026: ഈ വര്‍ഷം നിങ്ങളാണ് താരം; അടിപൊളി ഓണം പൂക്കളം ഡിസൈനുകള്‍ ഇതാ

Published: 

13 Aug 2026 | 08:50 AM

Trending Pookalam Designs for Your Home for Onam 2026: ഈ വര്‍ഷത്തെ ഓണത്തിന് ഏത് ഡിസൈനില്‍ പൂക്കളമൊരുക്കണമെന്ന ചിന്തയാണോ നിങ്ങള്‍ക്ക്? എല്ലാ വര്‍ഷവും ഒരുപോലെ പൂക്കളം തീര്‍ത്താല്‍ ശരിയാകില്ല, പൂക്കളിലും ഡിസൈനിലുമെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ ഓണം കളറാകുകയുള്ളൂ.

1 / 5
ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് പൂക്കളമായിരിക്കും. സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം എല്ലാ വര്‍ഷങ്ങളിലും വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം പൂക്കള മത്സരമാണ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള മത്സരം കാണാന്‍ തന്നെ എന്ത് രസമാണല്ലേ? എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല ഓഫീസുകളിലുമെല്ലാം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. (Image Credit Source: Getty Images)

2 / 5
ഈ വര്‍ഷത്തെ ഓണത്തിന് ഏത് ഡിസൈനില്‍ പൂക്കളമൊരുക്കണമെന്ന ചിന്തയാണോ നിങ്ങള്‍ക്ക്? എല്ലാ വര്‍ഷവും ഒരുപോലെ പൂക്കളം തീര്‍ത്താല്‍ ശരിയാകില്ല, പൂക്കളിലും ഡിസൈനിലുമെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ ഓണം കളറാകുകയുള്ളൂ. ഓണത്തിന് പരീക്ഷിക്കാവുന്ന പൂക്കളങ്ങളുടെ ഡിസൈനുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്, അനുയോജ്യമായത് തന്നെ തിരഞ്ഞെടുത്തോളൂ.

3 / 5
വലിയ പൂക്കളം തീര്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും, അതിനായുള്ള പൂക്കള്‍ വരുന്നത് പ്രധാനമായും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. പാടത്തും പറമ്പിലും പോയി പൂക്കള്‍ പറിച്ച് പൂക്കളം തീര്‍ക്കുന്ന രീതി ആകെ മാറിയിരിക്കുന്നു. ഇന്നാര്‍ക്കും അതിന് സമയമില്ല, കടകളില്‍ നിന്ന് വാങ്ങിക്കുന്ന പൂക്കള്‍ ഡിസൈന്‍ നോക്കിയും നോക്കാതെയുമെല്ലാം പൂക്കളത്തില്‍ നിരത്തുന്നതാണ് ഇന്നത്തെ രീതി.

4 / 5
വൃത്താകൃതിയാണ് പരമ്പരാഗതമായി പൂക്കളത്തിന്, എന്നാല്‍ അല്‍പം വെറൈറ്റിക്ക് വേണ്ടി പല ഡിസൈനുകളിലും പൂക്കളം തീര്‍ക്കുന്നവരുണ്ട്. എന്നാല്‍ വട്ടത്തില്‍ ഇടുന്ന പൂക്കളം കാണാന്‍ പ്രത്യേക ഭംഗിയാണല്ലേ? നാട്ടിന്‍ പുറത്തുനിന്നുള്ള പൂക്കളും നിങ്ങളുടെ ഓണപ്പൂക്കളത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം, അവ തരുന്ന ഭംഗി അത് വേറെ തന്നെയാണ്.

5 / 5
തുമ്പയും തെച്ചിപ്പൂവും മുക്കൂറ്റിയുമെല്ലാം ഇന്ന് പൂക്കളങ്ങളില്‍ കാണാന്‍ പോലും കിട്ടാറില്ല, എന്നാല്‍ അവ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെങ്കിലും പൂക്കളമൊരുക്കുമ്പോള്‍, നാടന്‍ പൂക്കള്‍ക്ക് പ്രാധാന്യം നല്‍കാന്‍ മറക്കരുത്. ഓരോ വര്‍ഷം കഴിയുംതോറും ഡിസൈനിലും ആചാരങ്ങളിലും മാത്രമല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്, നമ്മുടെ നാടിന്റെ ഗന്ധത്തിലും ഭംഗിയിലും കൂടിയാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കാം, അവ തിരിച്ചുപിടിക്കാന്‍ ശ്രമിക്കാം.

Follow Us
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു