Bigg Boss Malayalam: ഒരുമിച്ച് കളിക്കണ്ട, ഇനി ഒറ്റയ്ക്ക്! ഷിജിനും കൊമ്പനും അകലുന്നോ?
ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ ഏറ്റവും ശക്തമായ സൗഹൃദ കൂട്ടുകെട്ടാണ് കടൽ കൊമ്പനും ഷിജിനും തമ്മിലുള്ളത്. ഇരുവരും പലവിധ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും ഉറച്ച സൗഹൃദം തുടർന്നവരാണ്. എന്നാൽ ആ സൗഹൃദത്തിന് ഇപ്പോൾ വിള്ളൽ സംഭവിച്ചോ എന്നാണ് പ്രേക്ഷകരുടെ സംശയം. അതിനു കാരണം മറ്റൊന്നുമല്ല ഏറ്റവും പുതിയതായി പുറത്തുവന്ന ബിഗ് ബോസിന്റെ പ്രമോയാണ്. ഈ പ്രമോയിൽ ഷിജിനും കൊമ്പനും തമ്മിൽ അകലുന്നു എന്ന് സൂചിപ്പിക്കുന്ന രംഗങ്ങളാണ് ഉള്ളത്.
ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ ഏറ്റവും ശക്തമായ സൗഹൃദ കൂട്ടുകെട്ടാണ് കടൽ കൊമ്പനും ഷിജിനും തമ്മിലുള്ളത്. ഇരുവരും പലവിധ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും ഉറച്ച സൗഹൃദം തുടർന്നവരാണ്. എന്നാൽ ആ സൗഹൃദത്തിന് ഇപ്പോൾ വിള്ളൽ സംഭവിച്ചോ എന്നാണ് പ്രേക്ഷകരുടെ സംശയം. അതിനു കാരണം മറ്റൊന്നുമല്ല ഏറ്റവും പുതിയതായി പുറത്തുവന്ന ബിഗ് ബോസിന്റെ പ്രമോയാണ്. ഈ പ്രമോയിൽ ഷിജിനും കൊമ്പനും തമ്മിൽ അകലുന്നു എന്ന് സൂചിപ്പിക്കുന്ന രംഗങ്ങളാണ് ഉള്ളത്. ഹൗസിന്റെ ഗാർഡൻ ഏരിയയിൽ സംസാരിച്ചുകൊണ്ടിരുന്ന ഷിജിനും കൊമ്പനും തമ്മിൽ തർക്കത്തിൽ ആവുന്നതും പരസ്പരം അകലുന്ന തരത്തിലുള്ള വാക്കുകൾ പറയുന്നതുമാണ് പ്രമോയിൽ കാണാനാവുന്നത്.
‘ടാസ്കിലൊക്കെ ഒരുമിച്ചു കളിക്കണമെന്നാണോ നീ പറയുന്നത്’ എന്ന് ഷിജിൻ ചോദിക്കുമ്പോൾ ‘ഒരുമിച്ച് കളിക്കണ്ട, കപ്പ് മുറിച്ചല്ലല്ലോ വീട്ടിൽ കൊണ്ടുപോകുന്നത് ഒറ്റയ്ക്ക് ഒറ്റയ്ക്കല്ലേ’ എന്നാണ് കൊമ്പൻ മറുപടി നൽകുന്നത്. ബിഗ് ബോസിലെ മുൻ മത്സരാർത്ഥികൾ ഓരോ ബാച്ചുകൾ ആയി കഴിഞ്ഞ ദിവസങ്ങളിൽ ഹൗസിലേക്ക് എത്തിയിരുന്നു. ഇതിൽ ബിഗ് ബോസ് നൽകിയ ടാസികിക്കിന്റെ ഭാഗമായും അല്ലാതെയും പുറത്ത് നിന്ന് വന്നവർ ഓരോ മത്സരാർത്ഥികളോടും പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. അതിൽ ടാസ്കിന്റെ ഭാഗമായി ജാസ്മിൻ കൊമ്പനോട് സംസാരിക്കുമ്പോൾ സൂചിപ്പിച്ചിരുന്നു ഒറ്റയ്ക്ക് വേണം കളിക്കാൻ എന്ന്. ഷിജിൻ കപ്പ് ഉയർത്തുമ്പോൾ കൂടെ നിൽക്കാനാണ് ആഗ്രഹമെന്ന് കൊമ്പൻ നേരത്തെ പറഞ്ഞത് വളരെ തെറ്റായ കാര്യമാണെന്നും വിജയിക്കാൻ വേണ്ടി കളിക്കണമെന്നും ആണ് ജാസ്മിൻ കൊമ്പന് ഉപദേശം നൽകിയത്.
Also Read: സൈലൻസിൽ നിന്ന് വയലൻസിലേക്ക്! വിക്കിയും ഷിജിനും തമ്മിൽ നേർക്കുനേർ
ഫൈനൽ ഫൈവിൽ എന്തായാലും എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് കൊമ്പൻ. ഈ ഷോ വിജയിക്കാനുള്ള എല്ലാവിധ കഴിവും കൊമ്പനിലുണ്ട്. ഷിജിന്റെ നാവ് ഷിജിൻ ആയിക്കോളും കൊമ്പൻ ആകണ്ട, കൊമ്പന്റെ നാവ് ഐശ്വര്യയും ആകണ്ട. അതനുസരിച്ച് വേണം ഗെയിം കളിക്കാൻ. കളിക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് കളിക്കണം. ഇനി കപ്പ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഒറ്റയ്ക്ക് നിന്ന് കളിച്ചു എന്നുള്ളത് ഉറപ്പാക്കാൻ കഴിയണം. താൻ ഈ പറയുന്നതുകൊണ്ട് ഷിജിനുമായി ഒരുമിച്ചിരിക്കാൻ പാടില്ല സംസാരിക്കാൻ പാടില്ല എന്നുള്ളതല്ല, ഹൗസിൽ ഗെയിം കളിക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് വേണം കളിക്കാൻ എന്നാണ് ഉദ്ദേശിച്ചത് എന്നും ജാസ്മിൻ കൊമ്പനോട് പറഞ്ഞിരുന്നു.
തനിക്ക് ഹൗസിനു പുറത്തു പോകുമ്പോൾ ഒരു നല്ലൊരു ജ്യേഷ്ഠനായി ഷിജിനെ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഇനിമുതൽ ഹൗസിൽ ഒറ്റയ്ക്ക് നിന്ന് കപ്പ് ഉയർത്താൻ കളിക്കും എന്നും കൊമ്പൻ ജാസ്മിനോട് മറുപടിയായി പറഞ്ഞിരുന്നു. ഈ സംഭവങ്ങൾക്കൊക്കെ പിന്നാലെയാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവന്ന പ്രമോയിൽ ഷിജിനും കൊമ്പനും തമ്മിൽ അകലുന്ന രീതിയിലുള്ള സംഭവവികാസങ്ങൾ കാണിക്കുന്നത്. നല്ല സുഹൃത്തുക്കൾ ആയിരുന്നവരെ പുറത്തുനിന്നെത്തിയവർ പലതും പറഞ്ഞ് അകറ്റി എന്നും എല്ലാവരും കൂടി ഇവരുടെ ഗെയിമിനെ നശിപ്പിച്ചു എന്ന തരത്തിലുള്ള കമന്റുകൾ ഈ പ്രമോ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
English Summary
The bond between Kadal Komban and Shijin stands out as the strongest friendship in the eighth season of Bigg Boss Malayalam. Despite various signs to the contrary, the two have maintained a steadfast friendship. However, viewers are now wondering if something or someone has come between them, acting as a ‘villain’ to their relationship. This suspicion stems from the latest promo released by Bigg Boss.