Onam Bumper 2025: ഓണം ബമ്പര്‍ അടിച്ചാല്‍ ആര്‍ക്കെല്ലാം നികുതി നല്‍കണം?
Lottery Tax in India: സമ്മാനം നേടുന്നവര്‍ നികുതി നല്‍കണമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എങ്ങനെയാണ് നികുതി നല്‍കുന്നതെന്നും ആര്‍ക്കെല്ലാമാണ് നികുതി നല്‍കുന്നതെന്നും പരിശോധിക്കാം.

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന പുരോഗമിക്കുകയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാല്‍ 25 കോടി രൂപ മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുന്നില്ല. നികുതി ഉള്‍പ്പെടെയുള്ളവ പോയതിന് ശേഷമാണ് അക്കൗണ്ടിലേക്ക് പണമെത്തുന്നത്. (Image Credits: Social Media)

ഒന്നാം സമ്മാനം 25 കോടി ലഭിച്ചയാള്‍ ഏജന്‍സി കമ്മീഷന്‍ നല്‍കണം. സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. ഈ വകയില്‍ 2.50 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും. ബാക്കി വരുന്ന 22.5 കോടി രൂപയില്‍ നിന്നാണ് നികുതി പോകുന്നത്. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കുന്നു. ഇത് 6.75 കോടി രൂപയാണ്.

സമ്മാനം നേടുന്നവര്‍ നികുതി നല്‍കണമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എങ്ങനെയാണ് നികുതി നല്‍കുന്നതെന്നും ആര്‍ക്കെല്ലാമാണ് നികുതി നല്‍കുന്നതെന്നും പരിശോധിക്കാം.

അതിന് ശേഷമുള്ള 15.75 കോടി രൂപ ഭാഗ്യവാന്റെ അക്കൗണ്ടിലേക്കെത്തും. ഇനിയെല്ലാം അയാള്‍ നേരിട്ട് അടയ്‌ക്കേണ്ട തുകയാണ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതി മുകളില്‍ സര്‍ചാര്‍ജ് നല്‍കേണ്ടതാണ്. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും, 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും, 5 കോടി വരെ 25 ശതമാനവും അതിന് മുകളില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ്.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സമ്മാനാര്‍ഹനാണ് ഈ തുക നല്‍കേണ്ടത്. 6.75 കോടി രൂപയുടെ 37 ശതമാനം എന്നത് 2,49,75,000 രൂപയാണ്. ഇതിന്റെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായി 36,99,000 രൂപയും നല്‍കണം. ഇതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്നത് 12,88,26,000 രൂപ.