നാവിൽ കപ്പലോടും ഓണം സദ്യ രസം! രഹസ്യ രസം പൊടി കൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാം | Onam Sadhya Special Rasam Recipe And Know How To Make Rasam Powder At Home Malayalam news - Malayalam Tv9

Onam Special Rasam: നാവിൽ കപ്പലോടും ഓണം സദ്യ രസം! രഹസ്യ രസം പൊടി കൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാം

Published: 

15 Aug 2026 | 05:28 PM

Onam Sadhya Special Rasam Recipe: കടയിൽ നിന്ന് വാങ്ങുന്ന രസം പൊടിയെക്കാൾ ഇരട്ടി രുചിയിൽ, കല്യാണ സദ്യകളിലൊക്കെ കിട്ടുന്ന അതേ മണത്തോടും രുചിയോടും കൂടി വീട്ടിൽ തന്നെ രസം പൊടിയും രസവും നമുക്ക് തയ്യാറാക്കിയാലോ? ഇത്തവണത്തെ ഓണത്തിന് സദ്യ കഴിക്കാൻ ഇരിക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ദാ ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കിക്കോ. ഓണസദ്യ കഴിച്ച ശേഷം മധുരമുള്ള പായസത്തിന് ശേഷവും ഒരു ​ഗ്ലാസ് രസം കുടിക്കുന്നത് ദഹനത്തിനും വയറു വീർക്കുന്നതിനും എല്ലാം വളരെ നല്ലതാണ്.

1 / 5
ഓണസദ്യയുടെ സമൃദ്ധി പൂർണ്ണമാകണമെങ്കിൽ ഒടുവിൽ വയറു തണുപ്പിക്കുന്ന ഒരു ഗ്ലാസ് ചൂടു രസം അത് നിർബന്ധമാണ്. കടയിൽ നിന്ന് വാങ്ങുന്ന രസം പൊടിയെക്കാൾ ഇരട്ടി രുചിയിൽ, കല്യാണ സദ്യകളിലൊക്കെ കിട്ടുന്ന അതേ മണത്തോടും രുചിയോടും കൂടി വീട്ടിൽ തന്നെ രസം പൊടിയും രസവും നമുക്ക് തയ്യാറാക്കിയാലോ? ഇത്തവണത്തെ ഓണത്തിന് സദ്യ കഴിക്കാൻ ഇരിക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ദാ ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കിക്കോ. (Image Credit Source: Getty Images)

2 / 5
നാടൻ രസം പൊടി: മല്ലി – 1 കപ്പ്, തുവരപ്പരിപ്പ്– ½ കപ്പ്, കുരുമുളക് – ½ കപ്പ്, ജീരകം – ½ കപ്പ്, ഉണക്കമുളക്– 10-12 എണ്ണം, കായം – 1 ചെറിയ കഷ്ണം (അല്ലെങ്കിൽ ½ ടീസ്പൂൺ പൊടി), കറിവേപ്പില – 2 തണ്ട് എന്നിവയാണ് ചേരുവകൾ. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിക്കാതെ മല്ലിയും തുവരപ്പരിപ്പും കുറഞ്ഞ തീയിൽ ചെറുതായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക്, ജീരകം, ഉണക്കമുളക്, കായം, കറിവേപ്പില എന്നിവ ചേർത്ത് നല്ല മണം വരുന്നത് വരെ വറുക്കുക. കരിഞ്ഞുപോകരുതേ. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം.

3 / 5
സ്പെഷ്യൽ രസം ചേരുവകൾ: തക്കാളി – 2 എണ്ണം (പൊടിയായി അരിഞ്ഞത്), വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്തത്, തയ്യാറാക്കി വെച്ച രസം പൊടി – 1.5 മുതൽ 2 ടീസ്പൂൺ വരെ, വെളുത്തുള്ളി – 5-6 അല്ലി (ചതച്ചത്), മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം നീളത്തിൽ കീറിയത്, കായപ്പൊടി – ഒരു നുള്ള്, ഉപ്പ് – ആവശ്യത്തിന്, മല്ലിയില, കറിവേപ്പില – ആവശ്യത്തിന്, കടുക്, വറ്റൽമുളക്, വെളിച്ചെണ്ണ – താളിക്കാൻ.

4 / 5
ഒരു പാത്രത്തിൽ അരിഞ്ഞു വെച്ച തക്കാളി, പച്ചമുളക്, കുതിർത്ത പുളിവെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ്, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് തക്കാളി നന്നായി വെന്തുടയുന്നത് വരെ തിളപ്പിക്കുക. തക്കാളി വെന്ത ശേഷം ചതച്ച വെളുത്തുള്ളിയും വീട്ടിൽ തയ്യാറാക്കി വെച്ച രസം പൊടിയും ചേർക്കുക. രസം പൊടി ചേർത്ത ശേഷം വീണ്ടും തിളച്ച് മറിഞ്ഞു പോകരുത്. രസം നന്നായി തിളച്ചു പതഞ്ഞു വരുമ്പോൾ തന്നെ തീ കുറച്ച് മല്ലിയിലയും കറിവേപ്പിലയും ഒരു നുള്ള് കായപ്പൊടിയും വിതറി അടുപ്പിൽ നിന്നും വാങ്ങിവെക്കുക.

5 / 5
മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് രസത്തിലേക്ക് ഒഴിക്കുക. അല്പം സമയം പാത്രം അടച്ചുവെച്ച ശേഷം വിളമ്പാം. ചൂടു ചോറിനൊപ്പം ഈ രസം കൂടി ഉണ്ടെങ്കിൽ ഓണ സദ്യ കേമമാകും. ഓണസദ്യ കഴിച്ച ശേഷം മധുരമുള്ള പായസത്തിന് ശേഷവും ഒരു ​ഗ്ലാസ് രസം കുടിക്കുന്നത് ദഹനത്തിനും വയറു വീർക്കുന്നതിനും എല്ലാം വളരെ നല്ലതാണ്.

Loading...
Unable to load recommendations.
Follow Us
പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാം; ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ