Onion Cutting Tips: സവാള അരിയുന്ന രീതി മാറിയാല്‍, രുചി തന്നെ മാറുമെന്ന് അറിയാമോ?
Onion Flavor Depends on How You Cut It: സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ, സവാള അരിയുന്നതിന് അനുസരിച്ച് അവയുടെ രുചിയിലും മാറ്റം വരും.

മിക്ക വിഭവങ്ങൾക്കും വേണ്ട ഒരു പ്രധാന ചേരുവയാണ് സവാള. ഇത് കറിക്ക് നൽകുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ, സവാളയ്ക്ക് പലതരം രുചികൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? (Image Credits: Pexels)

കറിക്ക് ആവശ്യമായ രീതിയിൽ സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ, എങ്ങനെയാണോ സവാള അരിയുന്നത്, അതിന് അനുസരിച്ച് അവയുടെ രുചിയിലും മാറ്റം വരുന്നു. (Image Credits: Pexels)

സവാള അരിയുന്നതിന് അനുസരിച്ച് അതിന്റെ രുചിയിൽ വ്യത്യാസം ഉണ്ടാകാനുള്ള കാരണം അതിനുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ്. സവാളയ്ക്ക് രുചി നൽകുന്നത് അല്ലിയനേസ്, എൽഎഫ് സിന്തേസ് എന്നീ എന്‍സൈമുകളാണ്. (Image Credits: Pexels)

സവാള അരിയുന്ന സമയത്ത് ഇവ തകരുകയും രാസപ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ഈ എൻസൈമുകൾ ഐസോഅല്ലിൻ എന്ന സൾഫർ അടങ്ങിയ തന്മാത്രയുമായാണ് പ്രവർത്തിക്കുക. (Image Credits: Pexels)

സവാള അരിയുന്ന സമയത്ത് അവയിലെ കോശങ്ങള്‍ എത്രത്തോളം തകരുന്നുവോ അത്രത്തോളം ഐസോഅല്ലിൻ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ, വെറുതെ അരിഞ്ഞ സവാളകളേക്കാൾ കൊത്തിയരിഞ്ഞ സവാളകൾക്ക് രുചി കൂടുതലായിരിക്കും. (Image Credits: Pexels)