അമ്പോ 8000mAh ബാറ്ററി! ഇന്ത്യയിൽ ഷൈൻ ചെയ്യാൻ ഓപ്പോ K14 പ്ലസ് 5G
Oppo K14 Plus 5G to launch in India on September 29: ഓപ്പോ K14 സീരീസിന്റെ ഭാഗമായി പുതിയ ഓപ്പോ K14 പ്ലസ് 5ജി സെപ്റ്റംബർ 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓപ്പോ K14 സീരീസിൽ എത്തുന്ന നാലാമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. കഴിഞ്ഞ ആഴ്ച ഈ സീരീസിൽ ഓപ്പോ K14 ലൈറ്റ് എന്ന മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അതൊരു 4ജി സ്മാർട്ട്ഫോൺ ആയിരുന്നു. ഇപ്പോൾ വരാൻ പോകുന്നത് 5ജി ഫോൺ ആണ്.

ഓപ്പോ ഇന്ത്യയിൽ തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ K സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഓപ്പോ K14 സീരീസിന്റെ ഭാഗമായി പുതിയ ഓപ്പോ K14 പ്ലസ് 5ജി (OPPO K14 Plus) സെപ്റ്റംബർ 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓപ്പോ K14 സീരീസിൽ എത്തുന്ന നാലാമത്തെ സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. (Image credit: Oppo India)

കഴിഞ്ഞ ആഴ്ച ഓപ്പോ K14 സീരീസിലേക്ക് പുതിയതായി ഓപ്പോ K14 ലൈറ്റ് എന്ന മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അതൊരു 4ജി സ്മാർട്ട്ഫോൺ ആയിരുന്നു. എന്നാൽ ഇപ്പോൾ വരാൻ പോകുന്നത് ഒരു 5ജി ഫോൺ ആണ്. ഇതിന്റെ വില സംബന്ധിച്ച ഡീറ്റെയിൽസ് പുറത്തുവന്നിട്ടില്ല, എങ്കിലും മിഡ് റേഞ്ച് സെഗ്മെന്റിലാണ് K14 പ്ലസ് 5ജി ഓപ്പോ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

ഓപ്പോ K14 പ്ലസ് 5ജിയുടെ ലോഞ്ചിന് മുമ്പ് തന്നെ ചില പ്രധാന ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം ഇത് 8,000 mAh ബാറ്ററി ശേഷിയോടെയാണ് എത്തുന്നത് എന്നതാണ്. സെഗ്മെന്റിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററി ശേഷിയായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്.

മീഡിയടെക് ഡിമെൻസിറ്റി 7360 മാക്സ് ചിപ്‌സെറ്റ് കരുത്തിലാണ് ഓപ്പോ K14 പ്ലസ് എത്തുക. ഏത് കഠിനമായ ടാസ്കും 'കൂളായി' കൈകാര്യം ചെയ്യാൻ 5,000 mm² വേപ്പർ ചേംബർ (VC) ലിക്വിഡ് കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. 144Hz റിഫ്രഷ് റേറ്റുള്ള 1.5K AMOLED ഡിസ്പ്ലേ പാനലാണ് ഇതിലുണ്ടാകുക. 3,600 നിറ്റ്സ് വരെയുള്ള ഉയർന്ന ബ്രൈറ്റ്‌നസ് ഇതിനുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50MP മെയിൻ ക്യാമറ (OIS - ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവയോടെ) ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ Sony IMX480 സെൻസറുള്ള 16MP ക്യാമറയും ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ശക്തമായ ഈട് ആണ് ഓപ്പോ K14 പ്ലസിന്റെ മറ്റൊരു പ്ലസ്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP69K സർട്ടിഫിക്കേഷൻ ഇതിന് ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വീഴ്ചകളും മറ്റും പ്രതിരോധിക്കാൻ ഓപ്പോയുടെ ഡാമേജ് പ്രൂഫ് ബോഡി ടെക്നോളജി ഉപയോഗിച്ചാണ് ഇതിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ ആണ് പ്രവർത്തനം. "6-വർഷ സ്മൂത്ത്‌നെസ് പ്രൊട്ടക്ഷൻ" സർട്ടിഫിക്കേഷനും ഇതിനുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, അൾട്രാ വോളിയം മോഡ് പിന്തുണയ്‌ക്കുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ വ്യക്തമാകും. ലോഞ്ചിന് ശേഷം, ബിഗ് ബില്യൺ ഡേയ്‌സ് സെയിലുമായി ബന്ധപ്പെട്ട് ഫ്ലിപ്പ്കാർട്ടിലടെ ഇത് വിൽപ്പനയ്ക്ക് എത്തും. വില ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് ലോഞ്ചിന് ശേഷമേ ലഭ്യമാകൂ.