OTT Release This Week: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന അഞ്ച് പടങ്ങൾ
മലയാളത്തിൽ കുറവാണെങ്കിലും വിവിധ ഭാഷകളിൽ വേറെയും വെബ് സീരിസും, സിനിമകളും എത്തുന്നുണ്ട്. മലയാളത്തിൽ ഒരു വെബ് സീരിസും, തമിഴിൽ ഒന്നും റിലീസ് ചെയ്യുന്നുണ്ട്. സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ, ദൃശ്യം: ദി കൺക്ലൂഷൻ, ഹനുമാൻ അൻഷ്, ഒക്ടോപസ് എന്നിവയാണ് റിലീസിനെത്തുന്ന മറ്റുള്ളവ. നവംബർ 27-ന് വിവിധ പ്ലാറ്റ്ഫോമുകളിൽ ഇവ സ്ട്രീമിംഗ് ആരംഭിക്കും, അതാത് സബ്സ്ക്രിപ്ഷനുകൾ ഉള്ളവർക്ക് ഇവ കാണാം.

സ്പൈഡർമാൻ സീരിസിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ. നവംബർ 26-ന് ചിത്രം നെറ്റ്ഫ്കിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.

തമിഴ് മിസ്റ്ററി ത്രില്ലർ ഒക്ടോപസും വെള്ളിയാഴ്ച ഒടിടിയിൽ എത്തുന്ന വെബ് സീരിസാണ്. ജയചന്ദ്ര ഹാഷ്മി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സീരിസ് ZEE5-ലാണ് എത്തുന്നത്.

നീം കരോളി ബാബയുടെ കഥ പറഞ്ഞ ഹനുമാൻ അൻഷും നവംബർ 27-ന് ഒടിടിയിലെത്തും. ഹിന്ദി ചിത്രമാണിത്. 450 കോടിയിലധികം രൂപയാണ് ചിത്രം ഒടിടിയിൽ നിന്നും സ്വന്തമാക്കിയത്.

സത്യമേവയാണ് എത്തുന്ന മറ്റൊരു വെബ് സീരിസ്. നവംബർ 27-നാണ് സീരിസിൻ്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. സീ ഫൈവിലാണ് സത്യമേവ എത്തുന്നത്. അരോമ സിനിമാസിൻ്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന സീരിസിൽ റോണി ഡേവിഡ് രാജ്, സോഹൻ സീനുലാൽ, മീനാക്ഷി ഉണ്ണികൃഷ്ണൻ, മീരാ നായർ, രമ്യ സുരേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ ദൃശ്യം ഹിന്ദി പതിപ്പായ ദൃശ്യം: ദി കൺക്ലൂഷനും നവംബർ 27-ന് സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ളിക്സിലാണ് അജയ് ദേവ്ഗൺ നായകനായെത്തുന്ന ചിത്രം സ്ട്രീം ചെയ്യുക