ഏഷ്യാ കപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വി; സല്‍മാന്‍ അലി ആഗയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പിസിബി | PCB is set to replace Salman Ali Agha as Pakistan T20I captain with Shadab Khan, says report Malayalam news - Malayalam Tv9

Salman Ali Agha: ഏഷ്യാ കപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വി; സല്‍മാന്‍ അലി ആഗയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പിസിബി

Published: 

17 Oct 2025 10:15 AM

Salman Ali Agha likely to be sacked from Pakistan t20 captaincy: ഏഷ്യാ കപ്പിലെ തോല്‍വിയാണ് സല്‍മാന്‍ അലി ആഗയ്ക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പില്‍ ഇന്ത്യയോട് കളിച്ച മൂന്ന് മത്സരങ്ങളിലും പാകിസ്ഥാന്‍ തോറ്റു. സല്‍മാന്റെ വ്യക്തിഗത പ്രകടനവും മോശമായിരുന്നു

1 / 5ഏഷ്യാ കപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സല്‍മാന്‍ അലി ആഗയെ പിസിബി പുറത്താക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഷദാബ് ഖാനെ ക്യാപ്റ്റനാക്കാനാണ് പിസിബിയുടെ നീക്കം. 2026ലെ ടി20 ലോകകപ്പിന് മുമ്പ് ടീമിനെ സജ്ജമാക്കുകയാണ് പിസിബിയുടെ ലക്ഷ്യമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

ഏഷ്യാ കപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സല്‍മാന്‍ അലി ആഗയെ പിസിബി പുറത്താക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഷദാബ് ഖാനെ ക്യാപ്റ്റനാക്കാനാണ് പിസിബിയുടെ നീക്കം. 2026ലെ ടി20 ലോകകപ്പിന് മുമ്പ് ടീമിനെ സജ്ജമാക്കുകയാണ് പിസിബിയുടെ ലക്ഷ്യമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

2 / 5

പരിക്കേറ്റ ഷദാബ് ഖാന്‍ നിലവില്‍ വിശ്രമത്തിലാണ്. താരം തിരിച്ചെത്തിയതിന് ശേഷം പുതിയ തീരുമാനം നടപ്പിലാക്കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു (Image Credits: PTI)

3 / 5

ഏഷ്യാ കപ്പിലെ തോല്‍വിയാണ് സല്‍മാന്‍ അലി ആഗയ്ക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പില്‍ ഇന്ത്യയോട് കളിച്ച മൂന്ന് മത്സരങ്ങളിലും പാകിസ്ഥാന്‍ തോറ്റു. ഗ്രൂപ്പ്, സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങളിലായിരുന്നു തോല്‍വി (Image Credits: PTI)

4 / 5

ക്യാപ്റ്റന്‍സിയിലും, വ്യക്തിഗത പ്രകടനത്തിലും സല്‍മാന്‍ വളരെ മോശമായിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 72 റണ്‍സ് മാത്രം. 80.90 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ശരാശരി 12 റണ്‍സ് (Image Credits: PTI)

5 / 5

ടൂർണമെന്റിലുടനീളം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി തീരുമാനങ്ങൾ വിമർശനങ്ങൾ നേരിട്ടു. ഇന്ത്യയോട് തോറ്റതിന് പിന്നാലെ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന് സല്‍മാനെ നായക സ്ഥാനത്തുനിന്ന് നീക്കാന്‍ പിസിബി ആലോചിക്കുകയായിരുന്നു (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും