AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2025: പൂജ ബമ്പര്‍ അടിച്ചാല്‍ പണമെന്ത് ചെയ്യണം, 12 കോടി കൈകാര്യം ചെയ്യാന്‍ അല്‍പം റിസ്‌കാ

How To Manage Pooja Bumper Lottery 12 Crore Prize Money: നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. എന്നാല്‍ നിങ്ങള്‍ക്കാണ് ഒന്നാം സമ്മാനം ലഭിക്കുന്നതെങ്കില്‍ പണം എന്തുചെയ്യണമെന്ന കാര്യത്തില്‍ സംശയമുണ്ടോ? കോടികള്‍ എന്ത് ചെയ്യണമെന്ന് പരിശോധിക്കാം.

shiji-mk
Shiji M K | Published: 20 Oct 2025 12:12 PM
12 കോടി രൂപ ഒന്നാം സമ്മാനവുമായി പൂജ ബമ്പര്‍ ഭാഗ്യക്കുറി വില്‍പന പുരോഗമിക്കുകയാണ്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 കോടി നേടിയ ഭാഗ്യവാന്‍ ആരാണെന്ന കാര്യം നവംബര്‍ 22ന് അറിയാം, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. എന്നാല്‍ നിങ്ങള്‍ക്കാണ് ഒന്നാം സമ്മാനം ലഭിക്കുന്നതെങ്കില്‍ പണം എന്തുചെയ്യണമെന്ന കാര്യത്തില്‍ സംശയമുണ്ടോ? കോടികള്‍ എന്ത് ചെയ്യണമെന്ന് പരിശോധിക്കാം. (Image Credits: Social Media)

1 / 5
ആദ്യം തന്നെ ലോട്ടറി അടിച്ച കാര്യം എല്ലാവരെയും അറിയിക്കാതിരിക്കുക. പരമാവധി അക്കാര്യം രഹസ്യമായി സൂക്ഷിക്കുക. വിവിധ നികുതികള്‍ക്ക് ശേഷമാണ് സമ്മാനത്തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുക. അക്കൗണ്ടിലെത്തിയതിന് ശേഷവും നികുതി ഈടാക്കുന്നതാണ്. അതിനാല്‍ പണം വന്ന ഉടന്‍ തന്നെ എടുത്ത് ചെലവാക്കരുത്.

2 / 5
നിങ്ങള്‍ക്ക് ഒട്ടേറെ സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ പരിഹരിക്കാനായി മാത്രം പണം ചെലവഴിക്കാം. അത്യാവശ്യങ്ങള്‍ക്കായി 10 ലക്ഷം അല്ലെങ്കില്‍ 15 ലക്ഷം രൂപ അടിയന്തര ഫണ്ടായി മാറ്റിവെക്കാം.

3 / 5
ശേഷം നിങ്ങളുടെ പണം നിക്ഷേപിക്കാം. കൃത്യമായ വിഭജനം നടത്തിയാണ് പണം നിക്ഷേപിക്കേണ്ടത്. ഫിക്‌സഡ് ഡെപ്പോസിറ്റ്, റിലയബിള്‍ ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഷെയര്‍ മാര്‍ക്കറ്റ്, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്താം.

4 / 5
എന്നാല്‍ നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നതാണ് ഉചിതം. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

5 / 5