ക്രിസ്റ്റ്യാനോ ഇല്ലെങ്കിലെന്ത്; അർമേനിയൻ വലയിൽ 9 ഗോളുകൾ അടിച്ചുകയറ്റി പോർച്ചുഗൽ ലോകകപ്പിന് | Portugal Thrashes Armenia By 8 Goals Bruno Fernandes And Joao Neves Score Hatrick Qualifies For The Fifa World Cup 2026 Malayalam news - Malayalam Tv9

Portugal vs Armenia: ക്രിസ്റ്റ്യാനോ ഇല്ലെങ്കിലെന്ത്; അർമേനിയൻ വലയിൽ 9 ഗോളുകൾ അടിച്ചുകയറ്റി പോർച്ചുഗൽ ലോകകപ്പിന്

Updated On: 

17 Nov 2025 | 08:05 AM

Portugal Qualifies For Fifa World Cup 2026: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. അർമേനിയക്കെതിരായ ഗംഭീര ജയത്തോടെയാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്.

1 / 5
അർമേനിയക്കെതിരായ തകർപ്പൻ വിജയത്തോടെ പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. കഴിഞ്ഞ കളി റെഡ് കാർഡ് ലഭിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. എന്നാൽ, ഇത് പോർച്ചുഗലിനെ സംബന്ധിച്ച് ഒരു പ്രശ്നമായിരുന്നില്ല. (Image Courtesy- Social Media)

2 / 5
അർമേനിയൻ വലയിൽ 9 ഗോളുകൾ അടിച്ചുകൂട്ടിയ പോർച്ചുഗൾ 9-1 എന്ന സ്കോറിന് കളി വിജയിച്ചു. ജാവോ നെവെസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ പോർച്ചുഗലിനായി ഹാട്രിക്ക് നേടി. എഡ്വാർഡ് സ്പെർട്സ്യൻ ആണ് അർമേനിയയുടെ ആശ്വാസഗോൾ നേടിയത്.

3 / 5
ഏഴാം മിനിട്ടിൽ റെനാറ്റോ വീഗയാണ് ഗോൾ വേട്ട ആരംഭിച്ചത്. 18ആം മിനിട്ടിൽ അർമേനിയ സമനില പിടിച്ചു. പിന്നീട് ചിത്രത്തിൽ പോർച്ചുഗൽ മാത്രമായിരുന്നു. ഗോൺസാലോ റാമോസ്, ജാവോ നെവെസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരൊക്കെ ഗോൾ നേടിയപ്പോൾ ആദ്യ പകുതി 5-1ന് പിരിഞ്ഞു.

4 / 5
രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടി ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് പൂർത്തിയാക്കി. ഒരു ഗോൾ നേടിയ ജാവോ നെവസും തന്റെ ഹാട്രിക് തികച്ചു. 92 മത്തെ മിനിറ്റിൽ കോൻസിയാസോ നേടിയ ഗോളിലൂടെ പോർച്ചുഗൽ ഗംഭീര വിജയവും 2026 ഫിഫ ലോകകപ്പ് യോഗ്യതയും നേടി.

5 / 5
അർമേനിയക്കെതിരായ ജയത്തോടെ 13 പോയിൻ്റുകളുമായി ഗ്രൂപ്പ് എഫ് ജേതാക്കളായാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്. 2026 ജൂൺ, ജൂലായ് മാസങ്ങളിൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കുക.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ