ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ ആർ അശ്വിൻ; സിഡ്നി തണ്ടറുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട് | R Ashwin To Become The First Indian Player To Play In Big Bash League Sidney Thunder To Sign The Indian Spinnar Malayalam news - Malayalam Tv9

R Ashwin: ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ ആർ അശ്വിൻ; സിഡ്നി തണ്ടറുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്

Published: 

24 Sep 2025 14:32 PM

R Ashwin To BBL: ബിഗ് ബാഷ് ടീമായ സിഡ്നി തണ്ടറുമായി ആർ അശ്വിൻ കരാറൊപ്പിട്ടു എന്ന് റിപ്പോർട്ട്. ബിബിഎൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് അശ്വിൻ.

1 / 5ഓസ്ട്രേലിയൻ പ്രൊഫഷണൽ ടി20 ഫ്രാഞ്ചൈസി ടൂർണമെൻ്റായ ബിഗ് ബാഷ് ലീഗിൽ ആദ്യമായി ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം കളിക്കുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്പിന്നർ ആർ അശ്വിനുമായി സിഡ്നി തണ്ടർ കരാറൊപ്പിട്ടെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Image Credits- PTI)

ഓസ്ട്രേലിയൻ പ്രൊഫഷണൽ ടി20 ഫ്രാഞ്ചൈസി ടൂർണമെൻ്റായ ബിഗ് ബാഷ് ലീഗിൽ ആദ്യമായി ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം കളിക്കുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്പിന്നർ ആർ അശ്വിനുമായി സിഡ്നി തണ്ടർ കരാറൊപ്പിട്ടെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Image Credits- PTI)

2 / 5

39കാരനായ താരം മുൻ ബിബിഎൽ ജേതാക്കളായ സിഡ്നി തണ്ടറിൽ കളിക്കുമെന്ന് ഫോക്സ് സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്തത്. ഈ ആഴ്ച തന്നെ ഫ്രാഞ്ചൈസി ഇക്കാര്യം അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് അശ്വിൻ ഐപിഎലിൽ നിന്ന് വിരമിച്ചത്.

3 / 5

നേരത്തെ തന്നെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച അശ്വിൻ ഐഎൽടി20 ലീഗ് ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബറിലാണ് ഇൻ്റർനാഷണൽ ലീഗ് ടി20 ആരംഭിക്കുക. ഇത് ജനുവരി നാലിന് അവസാനിക്കും. ശേഷം അശ്വിൻ ബിബിഎലിൽ കളിക്കുമെന്നാണ് വിവരം.

4 / 5

2025 ഡിസംബർ 14 മുതൽ 2026 ജനുവരി 18 വരെയാണ് ബിഗ് ബാഷ് ലീഗ് നടക്കുക. ഇന്ത്യൻ വംശജർ മുൻപ് ബിബിഎലിൽ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച താരങ്ങളിൽ ബിഗ് ബാഷ് കരാർ നേടുന്ന ആദ്യ താരമാണ് അശ്വിൻ. താരം ഹോങ്കോങ് സിക്സസ് ലീഗിലും കളിക്കും.

5 / 5

അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് നേരത്തെ ബിബിഎലിൽ കളിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്കൻ താരമായാണ് ചന്ദ് കളിച്ചത്. പഞ്ചാബ് താരമായിരുന്ന നിഖിൽ ചൗധരി ഇപ്പോൾ ഹൊബാർട്ട് ഹറികെയിൻസിൻ്റെ താരമാണ്. നിഖിൽ ഓസ്ട്രേലിയൻ താരമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും