ഓണക്കാലത്ത് കിട്ടിയ നാലായിരത്തിന്റെ പണി! റിയൽമി 4 പുത്തൻ മോഡലുകളുടെ വില കൂട്ടി; പുതിയ വില
Price hike for four Realme smartphones in August 2026: റിയൽമിയുടെ 16 സീരീസിൽ വരുന്ന നാല് മോഡലുകൾക്ക് നാലായിരം രൂപ വരെ വില വർധന ഉണ്ടായിരിക്കുന്നു. റിയൽമി 16 പ്രോ പ്ലസ്, റിയൽമി 16 പ്രോ, റിയൽമി 16T 5ജി, റിയൽമി 16 5G എന്നീ മോഡലുകളുടെ വിലയാണ് റിയൽമി കൂട്ടിയിരിക്കുന്നത്. ഇതോടെ മിഡ് റേഞ്ച് വിഭാഗത്തിൽപ്പെട്ട റിയൽമി 16 സീരീസ് കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു.

ഓണത്തിന് റിയൽമി സ്മാർട്ട്ഫോൺ വാങ്ങാനിരുന്നവർക്ക് ഇപ്പോൾ ഒരു നാലായിരത്തിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. അതായത് റിയൽമിയുടെ 16 സീരീസിൽ വരുന്ന നാല് മോഡലുകൾക്ക് നാലായിരം രൂപ വരെ വില വർധന ഉണ്ടായിരിക്കുന്നു. റിയൽമി 16 പ്രോ പ്ലസ് (Realme 16 Pro Plus), റിയൽമി 16 പ്രോ (Realme 16 Pro), റിയൽമി 16T 5ജി (Realme 16T 5G), റിയൽമി 16 5G (Realme 16 5G) എന്നീ മോഡലുകളുടെ വിലയാണ് റിയൽമി കൂട്ടിയിരിക്കുന്നത്. (Image credit: Realme India website)

2026 ഓഗസ്റ്റിൽ റിയൽമി നടത്തിയ ഈ വില വർധനയിലൂടെ 1000 രൂപ മുതൽ 4000 രൂപ വരെയാണ് ഈ മോഡലുകളുടെ വില ഉയർന്നിരിക്കുന്നത്. ഇതോടെ മിഡ് റേഞ്ച് വിഭാഗത്തിൽപ്പെട്ട റിയൽമി 16 സീരീസ് കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. ലോഞ്ചിന് ശേഷം ഇതിനകം പല തവണ റിയൽമി ഈ മോഡലുകളുടെ വില ഉയർത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം.

റിയൽമി 16 5G: ഇതിന്റെ വേരിയന്റുകൾക്കും 1000 രൂപയുടെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് പ്രകാരം 8GB + 128GB വേരിയന്റിന്റെ വില 35,999 രൂപയിൽ നിന്ന് 36,999 രൂപയായും 8GB + 256GB വേരിയന്റിന്റെ വില 38,999 രൂപയിൽ നിന്ന് 39,999 രൂപയായും 12GB + 256GB വേരിയന്റിന്റെ വില 41,999 രൂപയിൽ നിന്ന് 42,999 രൂപയായും പുതുക്കിയിട്ടുണ്ട്.

റിയൽമി 16T: ഇതിന്റെ 6GB + 128GB വേരിയന്റിന്റെ വില 31,999 രൂപയിൽ നിന്ന് 1000 രൂപ വർധിച്ച് 32,999 രൂപയായി. അതേപോലെ 8GB + 128GB വേരിയന്റിന്റെ വില 34,999 രൂപയിൽ നിന്ന് 35,999 രൂപയിലേക്കും 8GB + 256GB വേരിയന്റിന്റെ വില 35,999 രൂപയിൽ നിന്ന് 36,999 രൂപയിലേക്കും വർധിച്ചിട്ടുണ്ട്.

റിയൽമി 16 പ്രോ: ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ വിലയിൽ 4000 രൂപയുടെ വർധന ഇപ്പോൾ ഉണ്ടായി. അതായത് 8GB+128GB വേരിയന്റിന്റെ വില 40,999 രൂപയായിരുന്നത് ഇപ്പോൾ 44,999 രൂപയായി. മറ്റ് രണ്ട് വേരിയന്റുകൾക്കും 3000 രൂപ വീതമാണ് വില വർധന. ഇത് പ്രകാരം 8GB+256GB വേരിയന്റിന്റെ വില 43,999 രൂപയിൽ നിന്ന് 46,999 രൂപയായും 12GB+256GB വേരിയന്റിന്റെ വില 46,999 രൂപയിൽ നിന്ന് 49,999 രൂപയായും വർധിച്ചു.

റിയൽമി 16 പ്രോ പ്ലസ്: ഇതിന്റെ അടിസ്ഥാന വേരിയന്റിന് 4000 രൂപയും മറ്റ് വേരിയന്റുകൾക്ക് 3000 രൂപ വീതവുമാണ് വില കൂടിയത്. ഇത് പ്രകാരം 8GB+ 128GB വേരിയന്റിന്റെ വില 49,999 രൂപയിൽ നിന്ന് 53,999 രൂപയായി. അതേപോലെ 52,999 രൂപ വിലയുണ്ടായിരുന്ന 8GB+ 256GB വേരിയന്റിന്റെ പുതിയ വില 55,999 രൂപയും 55,999 രൂപയുണ്ടായിരുന്ന 12GB +256GB വേരിയന്റിന്റെ വില 58,999 രൂപയായും മാറിയിരിക്കുന്നു.