Rasheen Siddique: കുടുംബത്തിലെ പ്രിയപ്പെട്ട സാപ്പി, റാഷീൻ സിദ്ധിഖിനെ ആളുകളറിയുന്നത് അന്ന്
Rasheen Siddique Death: ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു റാഷിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

സിദ്ധിഖിൻ്റെ മൂത്തമകനെ അങ്ങനെ ആരും തന്നെ കണ്ടിട്ടില്ല, ഷഹീൻ സിദ്ധിഖിൻ്റെ വിവാഹത്തിനാണ് റാഷിനെ ആളുകൾ മനസ്സിലാക്കുന്നത്.

മറ്റുള്ളവരുടെ സഹതാപം വേണ്ടെ ന്ന് വെച്ച സിദ്ധിഖ് ഭിന്നശേഷിക്കാരനായ തൻ്റെ മകനെ അങ്ങനെ മാധ്യമങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടില്ല. തൻ്റെ കുടുംബ പരമായ കാര്യങ്ങളിലും അദ്ദേഹം സ്വകാര്യത സൂക്ഷിച്ചിട്ടുണ്ട്.

കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സാപ്പിയായിരുന്നു റാഷിൻ, റാഷിനെ കൂടാതെ ഷഹീനും, ഫർഹീനുമാണ് സിദ്ധിഖിൻ്റെ മക്കൾ. തൻ്റെ സഹോദരനെ പൊന്ന് പോലെ നോക്കുന്ന ഷഹീൻ നിരവധി ചിത്രങ്ങളാണ് സാമൂഹി മാധ്യമങ്ങളിൽ ഇരുവർക്കുമൊപ്പം പങ്ക് വെച്ചിട്ടുള്ളത്.

ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു റാഷിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെയാണ് മരണം. റാഷിൻ്റെ പിറന്നാൾ കുടുംബം ഒന്നാകെ ആഘോഷിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

റാഷിനും കുടുംബവും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു