AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8000mAh ബാറ്ററി, 6.99 ഇഞ്ച് അൾട്രാ-ലാർജ് ഡിസ്പ്ലേ; റെഡ്മി നോട്ട് 17 5G ഇന്ത്യയിലെത്തിയത് വെറുതേയാകില്ല!

Redmi Note 17 5G Launched in India: ഷവോമി ഇന്ത്യയിൽ പുതിയ റെഡ്മി ​നോട്ട് 17 5ജി ലോഞ്ച് ചെയ്തിരിക്കുകയാണ്. പല ബ്രാൻഡുകളും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന നിലയ്ക്കുള്ള സ്മാർട്ട്​ഫോണുകൾ ചിലപ്പോഴോക്കെ പുറത്തിറക്കാറുണ്ട്. എന്നാൽ റെഡ്മി നോട്ട് 17 5ജി അ‌ത്തരത്തിലുള്ള ഒരു തട്ടിക്കൂട്ട് ഫോണല്ല. 6.99 ഇഞ്ച് അൾട്രാ-ലാർജ് OLED ഡിസ്‌പ്ലേ, 8000mAh ബാറ്ററി അ‌ടക്കമുള്ള റെഡ്മി ഫോണുകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഈ മോഡലിന്റെ വരവ്.

Prasanth Kumar
Prasanth Kumar | Published: 07 Aug 2026 | 03:43 PM
 ഡിസ്പ്ലേ: 6.99 ഇഞ്ച് അൾട്രാ-ലാർജ് FHD+ OLED ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യ റെഡ്മി സ്മാർട്ട്ഫോൺ ആണിത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. (Image credit: Xiaomi India website)

1 / 6
 കരുത്ത്: ഒക്ട-കോർ ​​(2×2.3GHz കോർടെക്സ്-A78 & 6×2GHz കോർടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 4nm ചിപ്സെറ്റ് ആണ് റെഡ്മി നോട്ട് 17 5ജിയുടെ കരുത്ത്.  അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

2 / 6
 ക്യാമറ: 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ വീഡിയോ റെക്കോർഡിംഗ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi HyperOS -ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

3 / 6
 ബാറ്ററി: 45W ഫാസ്റ്റ് ചാർജിങ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിങ് എന്നിവ സഹിതം  8000mAh ബാറ്ററി ഇതിലുണ്ട്. യാത്രയിലായിരിക്കുമ്പോൾ ആക്‌സസറികളോ സെക്കൻഡറി ഡി​വൈസുകളോ ചാർജ് ചെയ്യുന്നതിന് ഈ ഫോൺ ഒരു പവർ ബാങ്ക് പോലെ ഉപയോഗിക്കാനാകും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഉണ്ട്.

4 / 6
 മറ്റ് ഫീച്ചറുകൾ: ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി),  5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്. സ്റ്റാർലൈറ്റ് പർപ്പിൾ, ഡാർക്ക് നൈറ്റ്, ആർട്ടിക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

5 / 6
 വിലയും ലഭ്യതയും: റെഡ്മി നോട്ട് 17 5ജിയുടെ 6GB + 128GB മോഡലിന് 27,999 രൂപയും 8GB + 128GB മോഡലിന് 30,999 രൂപയുമാണ് വില. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 24,999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും.  ഓഗസ്റ്റ് 12 മുതൽ ആമസോൺ വഴിയാണ് ഈ റെഡ്മി ഫോണിന്റെ വിൽപ്പന ആരംഭിക്കുക.

6 / 6
Follow Us