Renu Sudhi: പോലീസ് വേഷം വൈറലായതോടെ കൊറേ ഓഫറുകൾ വന്നു; സീരിയസ് കഥാപാത്രങ്ങളാണ് ചെയ്യാനിഷ്ടമെന്ന് രേണുവിന്റെ അനിയത്തി
Renu Sudhi Sister Athira: തന്റെ താല്പര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആതിര. തന്റെ പോലീസ് വേഷം ഹിറ്റ് ആയതോടുകൂടി ഒരുപാട് ഓഫറുകൾ തന്നെ തേടി എത്തി എന്നും അമ്മയിൽ അംഗത്വം ഉള്ള ആതിരയ്ക്ക്

മറ്റുള്ളവരെ ബോധിപ്പിക്കാതെ എങ്ങനെ ജീവിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് രേണു സുധി. ആരും എന്തും പറഞ്ഞോട്ടെ എന്റെ ജീവിതം എന്റേതാണ് അത് ഞാൻ തന്നെ ജീവിച്ചു തീർക്കും എന്ന് ജീവിച്ചു കാണിക്കുകയാണ് അവർ. ഭർത്താവ് സുധി മരിച്ചതിനുശേഷം രേണു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തെ മറികടക്കുക എന്നുള്ളതായിരുന്നു. തനിക്കെതിരെ വന്ന ഓരോ വിമർശനങ്ങളെയും ചവിട്ടുപടിയാക്കി മുന്നോട്ടു പോകുകയാണ് ഇപ്പോൾ താരം. (Photo: Instagram)

രേണുക്കൊപ്പം ഇപ്പോൾ സ്ഥിര സാന്നിധ്യമാണ് അനിയത്തി ആതിരയും. ഒരു പോലീസ് വേഷത്തിലൂടെയാണ് ആതിര ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ആതിരയും. രേണുവിനേ പോലെ തന്നെ ആതിരയ്ക്കും വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ആണ് വരുന്നത്. പ്രധാനമായും ബോഡി ഷെയ്മിങ് ആരും അറക്കുന്ന തരത്തിലുള്ള കമന്റ്സുകൾ ആണ് ആതിരയുടെ വീഡിയോയ്ക്ക് താഴെ എത്തുന്നത്. (Photo: Instagram)

എന്നാൽ അതൊന്നും തന്നെ ആതിര വക വെക്കുന്നില്ല. അടുത്തിടെ രേണുവിനോട് ഒരാൾ പരിഹാസ രൂപേണ ചേച്ചിക്കും അനിയത്തിക്കും ഒരേ ഷേപ്പ് ആണല്ലോ എന്ന് ചോദിച്ചപ്പോൾ അതിന് നല്ല കിടിലൻ മറുപടി നൽകിയിരുന്നു താരം. അതിനെനന്താ അത് നല്ലതല്ലേ എന്നായിരുന്നു രേണുവിന്റെ മറുപടി. (Photo: Instagram)

ഇപ്പോഴിതാ തന്റെ താല്പര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആതിര. അമ്മയിൽ അംഗത്വം ഉള്ള ആതിരയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം എന്നാണ് പറയുന്നത്. (Photo: Instagram)

മാത്രമല്ല തന്റെ പോലീസ് വേഷം ഹിറ്റ് ആയതോടുകൂടി ഒരുപാട് ഓഫറുകൾ തന്നെ തേടി എത്തി എന്നും ആതിര പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് ആതിര പ്രതികരിച്ചത്. താൻ അഭിനയത്തിൽ ആദ്യമായി എല്ലാ ഉള്ളത് എന്ന് ആതിര മുന്നേ തന്നെ തുറന്നു പറഞ്ഞതാണ്. (Photo: Instagram)

നിരവധി ആൽബം സോങ്ങുകളിൽ അഭിനയിച്ച തനിക്ക് അമ്മയിൽ അംഗത്വം ഉണ്ടെന്നും 9 സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് എന്നും ആതിര പറയുന്നു. കൂടാതെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് ആതിര അവകാശപ്പെടുന്നത്. (Photo: Instagram)