Rima Kallingal: എൻ്റെ കടമയാണ് ഓർമിപ്പിക്കേണ്ടത്! അക്കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ | Rima Kallingal says Its her duty to remind All as she is an artist and worried about that Malayalam news - Malayalam Tv9

Rima Kallingal: എൻ്റെ കടമയാണ് ഓർമിപ്പിക്കേണ്ടത്! അക്കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ

Published: 

08 Oct 2025 15:17 PM

Rima Kallingal about worst experience from media: ആരേയും കുറ്റപ്പെടുത്തുകയല്ലെന്നും പക്ഷെ ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടലും വിശമവും തോന്നിയെന്നും താരം പറഞ്ഞു. അതേസമയം ലോക സിനിമയെക്കുറിച്ചുള്ള തൻ്റെ പ്രസ്താവനകൾക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകി റിമ കല്ലിങ്കൽ

1 / 6അഭിനയ മികവിനാലും സമൂഹത്തിലെ വിഷയങ്ങളിലുള്ള തന്റെ ഉറച്ച നിലപാടിനാലും എന്നും സോഷ്യൽമീഡിയയിൽ  ചർച്ചാകേന്ദ്രമാണ് നടി റിമാ കല്ലിങ്കൽ. അടുത്തിടെ ക്രിട്ടിക്സ് അവാർഡ് വേദിയിൽ വെച്ച് മാധ്യമങ്ങളിൽ നിന്നും താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് താരം. (Image credit: Social media)

അഭിനയ മികവിനാലും സമൂഹത്തിലെ വിഷയങ്ങളിലുള്ള തന്റെ ഉറച്ച നിലപാടിനാലും എന്നും സോഷ്യൽമീഡിയയിൽ ചർച്ചാകേന്ദ്രമാണ് നടി റിമാ കല്ലിങ്കൽ. അടുത്തിടെ ക്രിട്ടിക്സ് അവാർഡ് വേദിയിൽ വെച്ച് മാധ്യമങ്ങളിൽ നിന്നും താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് താരം. (Image credit: Social media)

2 / 6

ക്രിട്ടിക്സ് അവാർഡ് ലഭിച്ചു പുറത്തു വന്ന തന്നോട് ആ കാര്യത്തെക്കുറിച്ച് ആരും ചോദിച്ചില്ലെന്നാണ് റിമ പറയുന്നത്. എല്ലാവരും എന്റെ അവാർഡിനെക്കുറിച്ച് ചോദിക്കും എന്നു കരുതി. പക്ഷേ ആരും അത് ചോദിച്ചില്ല. പകരം അന്ന് അമ്മ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യം ആദ്യം തന്നെ ചോദിച്ചു. തീയേറ്റർ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു റിമ കല്ലിങ്കലിന് ഈ വർഷം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. അവാർഡുമായി വളരെ സന്തോഷത്തോടെ പുറത്തേക്കു വരുമ്പോഴാണ് മാധ്യമപ്രവർത്തകർ അടുത്തേക്ക് എത്തിയത്. (Image credit: Social media)

3 / 6

എന്നാൽ അവർ അതൊന്നും ശ്രദ്ധിക്കാത ആദ്യം ചോദിച്ചത് അമ്മയിലെ ഇലക്ഷനെ കുറിച്ചാണ് സംസാരിച്ചത്. താൻ അതിനു നൽകി കാരണം അവർ അവരുടെ ജോലിയാണല്ലോ ചെയ്യുന്നത്.എന്നാൽ വീണ്ടും മറ്റെന്തോ ചോദ്യങ്ങളാണ്, അല്ലാതെ തന്നെക്കുറിച്ചോ അവാർഡിനെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. (Image credit: Social media)

4 / 6

താൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് മറന്നു പോയവരെ അത് ഓർമ്മിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് തനിക്ക് തോന്നിയെന്നും റിമ കല്ലിങ്കൽ. ആരേയും കുറ്റപ്പെടുത്തുകയല്ലെന്നും പക്ഷെ ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടലും വിഷമവും തോന്നിയെന്നും താരം പറഞ്ഞു. അതേസമയം ലോക സിനിമയെക്കുറിച്ചുള്ള തൻ്റെ പ്രസ്താവനകൾക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകി റിമ കല്ലിങ്കൽ.(Image credit: Social media)

5 / 6

പക്ഷേ തന്നെ മനസ്സിലാക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത് എന്നും അതൊരു ഭാഗ്യമായും അനുഗ്രഹമായും കാണുന്നുവെന്നും റീമ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇതേക്കുറിച്ച് സംസാരിച്ചത്.(Photo credit: Instgarm)

6 / 6

ലോകയുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പോകുന്നത് സിനിമ നിർമ്മിച്ച ദുൽഖർ ദുൽഖർ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കാണ്. എന്നാൽ പ്രേക്ഷകർ ലിംഗവ്യത്യാസമില്ലാതെ എപ്പോഴും നല്ല സിനിമകളെ സ്വീകരിക്കുമെന്നുമായിരുന്നു നടിയുടെ പരാമർശം. (Image credit: Social media)

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി