Rishabh Pant: ഋഷഭ് പന്ത് തിരിച്ചെത്തുന്നു; മടങ്ങിവരവ് രഞ്ജിയിലൂടെ
Rishabh Pant returns to cricket: ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. ഒക്ടോബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടിലൂടെയാകും പന്തിന്റെ തിരിച്ചുവരവ്. ഡല്‍ഹിക്കു വേണ്ടിയാണ് പന്ത് കളിക്കുന്നത്

ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. ഒക്ടോബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടിലൂടെയാകും പന്തിന്റെ തിരിച്ചുവരവ്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണ് പന്ത് കളിക്കുന്നത് (Image Credits: PTI)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പന്തിന്റെ തയ്യാറെടുപ്പ് കൂടിയാകും രഞ്ജി ട്രോഫി മത്സരം. മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിനിടെ കാലിനാണ് പന്തിന് പരിക്കേറ്റത് (Image Credits: PTI)

ഇംഗ്ലണ്ട് പേസർ ക്രിസ് വോക്സ് എറിഞ്ഞ യോർക്കറാണ് പന്തിന് പരിക്കേല്‍പിച്ചത്. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും പന്തിനെ ഉള്‍പ്പെടുത്തിയില്ല. ഇംഗ്ലണ്ട് പരമ്പരയിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു (Image Credits: PTI)

ഇംഗ്ലണ്ട് പരമ്പരയിൽ നാല് മത്സരങ്ങൾ കളിച്ച പന്ത് രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 479 റൺസ് നേടി. നിലവില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. ഈ ആഴ്ച അവസാനം ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ എത്തിയേക്കും (Image Credits: PTI)

താരം പരിക്കില്‍ നിന്ന് മുക്തനായി വരികയാണ്. ബാറ്റിങ് പരിശീലനവും പുനരാരംഭിച്ചു. അനുമതി ലഭിച്ചാൽ, ഒക്ടോബർ 15 ന് ഹൈദരാബാദിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ പന്ത് ഡല്‍ഹിക്കായി കളിക്കും (Image Credits: PTI)