JioHotstar Plans Price Hike : 79 രൂപ പ്ലാനുമായി ജിയോഹോട്ട്സ്റ്റാർ; പക്ഷേ സൂപ്പർ, പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ ഉയർത്തി
JioHotstar New Subscription Plans : ജനുവരി 28-ാം തീയതി മുതലാണ് പുതിയ സബ്സ്ക്രിപ്ഷ്ൻ പ്ലാനുകൾ നിലവിൽ വരിക. 79 രൂപയുടെ ഒരു കുറഞ്ഞ നിരക്ക് ഇതിനോടൊപ്പം ജിയോഹോട്ട്സ്റ്റാർ അവതരിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ജിയോഹോട്ട്സ്റ്റാർ തങ്ങളുടെ സൂപ്പർ പ്രീമിയം പ്ലാനുകളുടെ നിരക്ക് കുത്തനെ വർധിപ്പിച്ചു. അതേസമയം മൊബൈൽ ഉപയോക്താൾക്ക് മാത്രമായി 79 രൂപയുടെ ഏറ്റവും കുറഞ്ഞ പ്ലാനും റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിച്ചു. ജനുവരി 28-ാം തീയതി മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. മൊബൈയിലിന് പുറമെ കൂടുതൽ പ്രേക്ഷകർ തങ്ങളുടെ ടെലിവിഷനിലൂടെ ഒടിടി ഉള്ളടക്കങ്ങൾ കാണുന്നത് വർധിച്ചുയെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് വില വർധനയെന്നാണ് ജിയോ ഹോട്ട്സ്റ്റാർ അറിയിച്ചു.
മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമുള്ള ഒരു പ്ലാനിലും വില മാറ്റമില്ല. എന്നാൽ ഇവർക്കുള്ള എൻട്രി ലെവൽ പ്ലാനായി 79 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ ജിയോ ഹോട്ട്സ്റ്റാർ പുതുതായി ചേർത്തു. എന്നാൽ പ്രിമീയം സൂപ്പർ സബ്സ്ക്രൈബേഴ്സിൻ്റെ വാർഷിക പ്ലാനുകൾ 1499 രൂപയിൽ നിന്നും 2199 രൂപയിലേക്കും 899 രൂപയുടെ പ്ലാൻ നിരക്ക് 1099 രൂപയായി യഥാക്രമം വർധിപ്പിച്ചു. വാർഷികം, മൂന്ന് മാസത്തെ പ്ലാനുകൾക്ക് പുറമെ എല്ലാ വിഭാഗത്തിലുള്ള ഉപയോക്താക്കൾക്കായി മാസതോറുമുള്ള പ്ലാനും ജിയോഹോട്ട്സ്റ്റാർ ഇത്തവണ ചേർത്തിട്ടുണ്ട്.
മൊബൈൽ പ്ലാനുകൾ (പഴയ നിരക്ക് ബ്രാക്കറ്റിൽ)
ഒരു മാസത്തേക്ക്- 79 രൂപ (പ്ലാൻ ഇല്ലായിരുന്നു)
മൂന്ന് മാസത്തേക്ക് – 149 രൂപ (149 രൂപ)
ഒരു വർഷത്തേക്ക് – 499 രൂപ (499 രൂപ)
സൂപ്പർ പ്ലാനുകൾ (പഴയ നിരക്ക് ബ്രാക്കറ്റിൽ)
ഒരു മാസത്തേക്ക്- 149 രൂപ (പ്ലാൻ ഇല്ലായിരുന്നു)
മൂന്ന് മാസത്തേക്ക് – 349 രൂപ (299 രൂപ)
ഒരു വർഷത്തേക്ക് – 1099 രൂപ (899 രൂപ)
പ്രിമീയം പ്ലാനുകൾ (പഴയ നിരക്ക് ബ്രാക്കറ്റിൽ)
ഒരു മാസത്തേക്ക്- 299 രൂപ (299 രൂപ)
മൂന്ന് മാസത്തേക്ക് – 699 രൂപ (499 രൂപ)
ഒരു വർഷത്തേക്ക് – 1499 രൂപ (1499 രൂപ)