ഹിറ്റ്മാനല്ല, ഇനി ഫിറ്റ്മാൻ; സിയറ്റ് അവാർഡ്സിൽ സ്ലിം ആയി ഞെട്ടിച്ച് രോഹിത് ശർമ്മ | Rohit Sharma Looks Slim And Fit In CEAT Cricket Awards Ahead Of Indias Tour Of Australia Malayalam news - Malayalam Tv9

Rohit Sharma: ഹിറ്റ്മാനല്ല, ഇനി ഫിറ്റ്മാൻ; സിയറ്റ് അവാർഡ്സിൽ സ്ലിം ആയി ഞെട്ടിച്ച് രോഹിത് ശർമ്മ

Published: 

08 Oct 2025 11:51 AM

Rohit Sharma Slim Fit Look: സിയറ്റ് ക്രിക്കറ്റ് അവാർഡ്സിൽ ശരീരഭാരം കുറച്ച് രോഹിത് ശർമ്മ. ഇതിൻ്റെ ചിത്രങ്ങൾ സമൂൂഹമാധ്യമങ്ങളിൽ വൈറലാണ്.

1 / 5സിയറ്റ് ക്രിക്കറ്റ് അവാർഡ്സിൽ ഞെട്ടിച്ച് രോഹിത് ശർമ്മ. ഈ മാസം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തുന്ന രോഹിത് സ്ലിം ഫിറ്റ് ലുക്കിലാണ് സിയറ്റ് ക്രിക്കറ്റ് അവാർഡ്സ് പരിപാടിയിൽ പങ്കെടുത്തത്. (Image Credits- PTI)

സിയറ്റ് ക്രിക്കറ്റ് അവാർഡ്സിൽ ഞെട്ടിച്ച് രോഹിത് ശർമ്മ. ഈ മാസം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തുന്ന രോഹിത് സ്ലിം ഫിറ്റ് ലുക്കിലാണ് സിയറ്റ് ക്രിക്കറ്റ് അവാർഡ്സ് പരിപാടിയിൽ പങ്കെടുത്തത്. (Image Credits- PTI)

2 / 5

നേരത്തെ മുതൽ തന്നെ ഭാരക്കൂടുതലിൻ്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ള താരമാണ് രോഹിത്. ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള താരങ്ങളിൽ ഒരാളാണങ്കിലും ശരീരഭാരം കൂടുതലായതിൻ്റെ പേരിൽ താരം വട പാവ് അടക്കമുള്ള ബോഡിഷെയിമിങ് പരാമർശങ്ങളും ഏറ്റുവാങ്ങിയിരുന്നു.

3 / 5

ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ചതോടെ രോഹിതിൻ്റെയും കോലിയുടെയും രാജ്യാന്തര ക്രിക്കറ്റ് കരിയറും സംശയനിഴലിലായി. ഒരു ഫോർമാറ്റ് മാത്രം കളിക്കുമ്പോൾ ഫിറ്റ്നസ് നിലനിർത്താൻ കഴിയുമോ എന്നതായിരുന്നു ചോദ്യം. ആ ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്.

4 / 5

95 കിലോ ഭാരമുണ്ടായിരുന്ന രോഹിത് അഭിഷേക് നായരുടെ സഹായത്തോടെ 20 കിലോ കുറച്ച് ഇപ്പോൾ 75 കിലോയിലാണ്. മെലിഞ്ഞ രോഹിത് ശർമ്മയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിയറ്റ് ക്രിക്കറ്റ് അവാർഡ്സിൽ രോഹിതിന് പ്രത്യേക പുരസ്കാരവും ലഭിച്ചു.

5 / 5

ഈ മാസം 19നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് പര്യടനത്തിലുള്ളത്. ഏകദിന ടീം നായകസ്ഥാനത്തുനിന്ന് രോഹിതിനെ മാറ്റി പകരം ഗില്ലിനെ നിയമിച്ചിരുന്നു. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും