Ross Taylor: റോസ് ടെയ്‌ലറുടെ രണ്ടാം വരവ് സമ്പൂർണ പരാജയം; ഒടുവിൽ ടീമിൽ നിന്ന് പുറത്ത്!
Ross Taylor Samoa Career: രണ്ടാം വരവിൽ നിരാശപ്പെടുത്തി റോസ് ടെയ്‌ലർ. സമോവയ്ക്കായി അഞ്ച് മത്സരം കളിച്ചതിൽ 22 ആണ് ടോപ്പ് സ്കോർ.

രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള റോസ് ടെയ്‌ലറുടെ രണ്ടാം വരവ് സമ്പൂർണ പരാജയം. സമോവയ്ക്കെതിരെ കളിക്കുന്ന ടെയ്‌ലർ ടി20 ലോകകപ്പ് യോഗ്യതാമത്സരങ്ങളിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കൊടുവിൽ താരം ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു. 22 റൺസാണ് ടെയ്‌ലറിൻ്റെ ടോപ്പ് സ്കോർ. (Image Courtesy- Social Media)

ന്യൂസീലൻഡ് താരങ്ങളിൽ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് റോസ് ടെയ്‌ലർ. 2022ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഈ മാസം തുടക്കത്തിൽ വിരമിക്കൽ പിൻവലിക്കുകയാണെന്നറിയിച്ചു. ഇതിനൊപ്പമാണ് താൻ ഇനി സമോവയ്ക്ക് വേണ്ടി കളിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.

അമ്മയുടെ ജന്മനാടായ സമോവയ്ക്ക് വേണ്ടി 2027 ടി20 ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ കളത്തിലിറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കുഞ്ഞൻ ടീമുകൾക്കെതിരെ ബാറ്റേന്തിയ ടെയ്‌ലറിന് കിവീസ് ജഴ്സിയിലെ മികവ് തുടരാനായില്ല. പിന്നാലെ താരം ടീമിൽ നിന്ന് പുറത്തായി.

ജപ്പാനെതിരായ ആദ്യ കളി 10 പന്തിൽ 11 റൺസ് നേടി ടെയ്‌ലർ പുറത്തായി. മലേഷ്യക്കെതിരെ എട്ട് പന്തുകളിൽ നാല്, ഒമാനെതിരെ 28 പന്തിൽ 22, പാപ്പുവ ന്യൂ ഗിനിയക്കെതിരെ നാല് പന്തിൽ 1, ജപ്പാനെതിരെ 19 പന്തിൽ 22 എന്നിങ്ങനെയാണ് യോഗ്യതാഘട്ടത്തിൽ ടെയ്‌ലറിൻ്റെ സ്കോറുകൾ.

യുഎഇക്കെതിരായ അടുത്ത കളി പരിക്കേറ്റ ടെയ്‌ലർ ബാറ്റിംഗിനിറങ്ങിയില്ല. ഖത്തർ, നേപ്പാൾ എന്നീ ടീമുകൾക്കെതിരായ കളി താരം ടീമിൽ ഉൾപ്പെട്ടതുമില്ല. സൂപ്പർ സിക്സിലെ ഒരു കളി പോലും ജയിക്കാതിരുന്ന സമോവ പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.