പാപമുക്തി, ആ​ഗ്രഹസാഫല്യം; മണ്ഡലപൂജയ്ക്ക് തങ്കി അങ്കി ചാർത്തിയ അയ്യപ്പനെ ദർശിച്ചാൽ...! | Sabarimala Mandala pooja 2025 day rituals and significance of seeing Lord Ayyappa wearing thanka anki on last of 41 holy days Malayalam news - Malayalam Tv9

Sabarimala Mandala pooja: പാപമുക്തി, ആ​ഗ്രഹസാഫല്യം; മണ്ഡലപൂജയ്ക്ക് തങ്കി അങ്കി ചാർത്തിയ അയ്യപ്പനെ ദർശിച്ചാൽ…!

Published: 

27 Dec 2025 | 12:31 PM

Sabarimala Mandala pooja: അയ്യപ്പസ്വാമിയെ അതിന്റെ പൂർണമായ രാജകീയ പ്രഭയിലാണ് മണ്ഡലപൂജ ദിനത്തിൽ കാണാൻ സാധിക്കുക ഈ ദർശനം ലഭിക്കുന്നത്....

1 / 5ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഇന്ന് രാവിലെ 10: 10നും 11:30 നും ഇടയിലാണ് മണ്ഡലപൂജ നടന്നത്. ഇതോടെ 41 ദിവസം നീണ്ടുനിന്ന പുണ്യമായ മണ്ഡല ദിനങ്ങളാണ് സമാപിച്ചത്. സൂര്യൻ വൃശ്ചികം രാശിയിൽ പ്രവേശിക്കുന്ന വൃശ്ചികം ഒന്നാം തീയതി ആരംഭിച്ചത് 41 ദിവസം നീണ്ടുനിൽക്കുന്ന പുണ്യമായ വ്രതത്തിന്റെയും അനുഷ്ഠാനത്തിന്റെയും അവസാനമാണ് മണ്ഡലപൂജ നടക്കുന്നത്. (PHOTO: FACEBOOK/INSTAGRAM)

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഇന്ന് രാവിലെ 10: 10നും 11:30 നും ഇടയിലാണ് മണ്ഡലപൂജ നടന്നത്. ഇതോടെ 41 ദിവസം നീണ്ടുനിന്ന പുണ്യമായ മണ്ഡല ദിനങ്ങളാണ് സമാപിച്ചത്. സൂര്യൻ വൃശ്ചികം രാശിയിൽ പ്രവേശിക്കുന്ന വൃശ്ചികം ഒന്നാം തീയതി ആരംഭിച്ചത് 41 ദിവസം നീണ്ടുനിൽക്കുന്ന പുണ്യമായ വ്രതത്തിന്റെയും അനുഷ്ഠാനത്തിന്റെയും അവസാനമാണ് മണ്ഡലപൂജ നടക്കുന്നത്. (PHOTO: FACEBOOK/INSTAGRAM)

2 / 5

മണ്ഡലകാലത്തിന്റെ ഈ 41 ദിനങ്ങൾ മനസ്സിനെയും ശരീരത്തെയും ഒരേപോലെ ശുദ്ധീകരിച്ച് ലൗകികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് തത്വമസി അതായത് അത് നീ തന്നെയാകുന്നു എന്ന സത്യം തിരിച്ചറിയാനുള്ള യാത്രയാണിത്. മണ്ഡലപൂജ ദിനത്തിൽ അയ്യപ്പ വിഗ്രഹത്തിൽ പതക്കങ്ങളും മാലകളും ചാർത്തി വിപുലമായ പൂജകളാണ് നടക്കുക. (PHOTO: FACEBOOK/INSTAGRAM)

3 / 5

മണ്ഡലപൂജ ദിനത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കിയാണ് ശബരിമലയിൽ അയ്യപ്പന് ചാർത്തുന്നത്. തിരുവിതാംകൂർ ചിത്തിര തിരുനാൾ മഹാരാജാവ് അയ്യപ്പസ്വാമിക്ക് സമർപ്പിച്ച 450 പവനോളം വരുന്ന സ്വർണാഭരണം ആണിത്. മണ്ഡലപൂജ ദിനത്തിൽ തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ ദർശിക്കുന്നത് ഭക്തർക്ക് വലിയ സൗഭാഗ്യങ്ങളാണ് ജീവിതത്തിൽ ലഭിക്കുക എന്നാണ് വിശ്വാസം. (PHOTO: FACEBOOK/INSTAGRAM)

4 / 5

അയ്യപ്പസ്വാമിയെ അതിന്റെ പൂർണമായ രാജകീയ പ്രഭയിലാണ് മണ്ഡലപൂജ ദിനത്തിൽ കാണാൻ സാധിക്കുക ഈ ദർശനം ലഭിക്കുന്നത് നമ്മുടെ മനസ്സിന് ഐശ്വര്യവും സമാധാനവും നൽകുന്നു. കൂടാതെ മണ്ഡലകാലത്തെ കഠിനവ്രതത്തിന്റെ പൂർണ്ണതയാണ് മണ്ഡലപൂജയോടെ ലഭിക്കുന്നത്. തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ ദർശിക്കുന്നതിലൂടെ ഈ ജന്മത്തിൽ നാം ചെയ്തുപോയ എല്ലാ പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കുകയും ജീവിതം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുമെന്ന് ഭക്തർ വിശ്വസിക്കുന്നു. (PHOTO: FACEBOOK/INSTAGRAM)

5 / 5

കൂടാതെ സർവാഭരണ വിഭൂഷിതനായി അയ്യപ്പസ്വാമിയെ ദർശിക്കുന്നതിലൂടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുകയും നാം ആഗ്രഹിച്ച എല്ലാ കാര്യങ്ങൾ സഫലമാകാനും ഇത് കാരണമാവുകയും ചെയ്യുമെന്ന് വിശ്വാസം നിലനിൽക്കുന്നു. മാത്രമല്ല ഒരു മണ്ഡലകാലത്തെ മുഴുവൻ( അതായത് 41 ദിവസം) പുണ്യവും അയ്യപ്പന്റെ ഈ സംഘി ചാർത്തിയ ദർശനത്തിലൂടെ നേടാൻ സാധിക്കും എന്നും സങ്കല്പം നിലനിൽക്കുന്നു. (PHOTO: FACEBOOK/INSTAGRAM)

ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ