AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Deepti Sharma: കാര്യവട്ടത്തു നിന്ന് റെക്കോഡുകള്‍ വാരിക്കൂട്ടി ദീപ്തി ശര്‍മ; വേറെയാര്‍ക്കുമില്ല ഈ നേട്ടങ്ങള്‍

Deepti Sharma Milestone: ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്നാം വനിതാ ടി20യില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ വാരിക്കൂട്ടിയത് ഒന്നിലേറെ റെക്കോര്‍ഡുകളാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ദീപ്തി ശര്‍മയ്ക്ക് ഇനി ഒരിക്കലും മറക്കാനാകില്ല

Jayadevan AM
Jayadevan AM | Published: 27 Dec 2025 | 11:31 AM
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ദീപ്തി ശര്‍മയ്ക്ക് ഇനി ഒരിക്കലും മറക്കാനാകില്ല. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്നാം വനിതാ ടി20യില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ വാരിക്കൂട്ടിയത് ഒന്നിലേറെ റെക്കോര്‍ഡുകളാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ദീപ്തി സ്വന്തമാക്കിയത് മൂന്ന് വിക്കറ്റുകള്‍ (Image Credit: PTI)

1 / 5
രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സും, 150 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയതാണ് ഒരു നേട്ടം. വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടം ഓസീസ് താരം മേഗന്‍ ഷ്യൂട്ടിനൊപ്പം ദീപ്തി പങ്കിട്ടു. ഇരുവരും 151 വിക്കറ്റുകള്‍ വീതം നേടിയിട്ടുണ്ട്  (Image Credit: PTI)

2 / 5
വനിതാ രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമായും ദീപ്തി മാറി. എല്ലാ ഫോര്‍മാറ്റുകളിലുമായി ദീപ്തി 333 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്  (Image Credit: PTI)

3 / 5
ഓസീസ് താരം എല്ലിസ് പെറിയെ ദീപ്തി നാലാം സ്ഥാനത്തേക്ക് പിന്തള്ളി. 331 വിക്കറ്റുകളാണ് പെറിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ കാതറിൻ സ്കൈവർ ബ്രണ്ട് (335 വിക്കറ്റുകൾ), ഇന്ത്യൻ ഇതിഹാസം ജൂലൻ ഗോസ്വാമി (355 വിക്കറ്റുകൾ) എന്നിവർ മാത്രമാണ് ഇപ്പോൾ ദീപ്തിക്ക് മുന്നിലുള്ളത്  (Image Credit: PTI)

4 / 5
കാതറിൻ സ്കൈവർ ബ്രണ്ടിനെ പിന്തള്ളാന്‍ ദീപ്തിക്ക് ഇനി മൂന്ന് വിക്കറ്റുകള്‍ മാത്രം മതി. കാര്യവട്ടത്ത് തന്നെ അതിനുള്ള സാധ്യതകളുണ്ട്. പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങള്‍ കാര്യവട്ടത്താണ് നടക്കുന്നത്  (Image Credit: PTI)

5 / 5