'ജാസ്മിൻ കുളത്തിൽ ഇറങ്ങിയതുകൊണ്ട് ശ്രീകോവിലിൽ നിന്ന് കൃഷ്ണൻ ഇറങ്ങി ഓടിയോ? വിശ്വാസം ബിസിനസാക്കരുത്'; സായ് | Sai Krishna aka Secret Agent Responds to Jasmin Jaffar dipping feet in Guruvayur temple pond Controversy, Reaction Goes Viral Malayalam news - Malayalam Tv9

Sai Krishna-Jasmin Jaffar: ‘ജാസ്മിൻ കുളത്തിൽ ഇറങ്ങിയതുകൊണ്ട് ശ്രീകോവിലിൽ നിന്ന് കൃഷ്ണൻ ഇറങ്ങി ഓടിയോ? വിശ്വാസം ബിസിനസാക്കരുത്’; സായ്

Updated On: 

26 Aug 2025 20:09 PM

Sai Krishna aka Secret Agent Responds to Jasmin Jaffar Controversy: ക്ഷേത്രത്തിൽ ശുദ്ധികലശം നടത്താൻ‌ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോഴാണ് ഈ വിഷയത്തിൽ സംസാരിക്കണമെന്ന് തനിക്ക് തോന്നിയത്. ജാസ്മിനെ വെളുപ്പിക്കുകയാണെന്ന് പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും പറയാനുള്ളത് താൻ പറയുമെന്നും സായ് പറയുന്നു.

1 / 6കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് റീൽ ചിത്രീകരിച്ചത്. എന്നാൽ ഇത് പിന്നീട് വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് വഴിവച്ചു. സംഭവത്തിൽ ക്ഷേത്രം ദേവസ്വം ജാസ്മിന് എതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു. (Image Credits:Instagram)

കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് റീൽ ചിത്രീകരിച്ചത്. എന്നാൽ ഇത് പിന്നീട് വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് വഴിവച്ചു. സംഭവത്തിൽ ക്ഷേത്രം ദേവസ്വം ജാസ്മിന് എതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു. (Image Credits:Instagram)

2 / 6

എന്നാൽ സംഭവം വിവാ​ദമായതോടെ മാപ്പ് പറഞ്ഞ് ജാസ്മിൻ റീൽ ഡിലീറ്റ് ചെയ്തിരുന്നു. ഒടുവിൽ ക്ഷേത്രകുളം ശുദ്ധികലശം നടത്താനുള്ള തീരുമാനത്തിൽ എത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ.

3 / 6

ക്ഷേത്രത്തിലിരിക്കുന്ന കൃഷ്ണന് ജാസ്മിനോ തോമസോ രാ​ഹുലോ ഒന്നും കുളത്തിൽ ഇറങ്ങി കാലുകഴുകിയാൽ യാതൊരു പ്രശ്നവും ഇല്ലെന്നും ജാസ്മിൻ കുളത്തിൽ ഇറങ്ങിയതുകൊണ്ട് ശ്രീകോവിലിൽ നിന്ന് ഇറങ്ങി കൃഷ്ണൻ ഓടിയൊന്നും ഇല്ലല്ലോ എന്നുമാണ് സായ് പറയുന്നത്.

4 / 6

അറിഞ്ഞു കൊണ്ട് ചെയ്തതല്ലെന്നും അവിടെ വീഡിയോ എടുക്കരുതെന്ന കാര്യമോ ​ഹൈക്കോടതി വിധിയെ കുറിച്ചോ തനിക്ക് അറിയില്ല എന്നാണ് താൻ വിളിച്ചപ്പോൾ ജാസ്മിൻ പറഞ്ഞതെന്നാണ് സായ് പറയുന്നത്. അറിഞ്ഞുകൊണ്ട് ഒരു മതവികാരം വ്രണപ്പെടുത്താനോ ഹിന്ദുക്കളെ മുഴുവനായി അപമാനിക്കാനോ ക്ഷേത്രത്തിനെ അപമാനിക്കാനോ ചെയ്ത വീഡിയോയാണ് ജാസ്മിന്റേതെന്ന് തനിക്ക് തോന്നിയില്ലെന്നും സായ് പറയുന്നു .

5 / 6

ക്ഷേത്രത്തിൽ ശുദ്ധികലശം നടത്താൻ‌ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോഴാണ് ഈ വിഷയത്തിൽ സംസാരിക്കണമെന്ന് തനിക്ക് തോന്നിയത്. ജാസ്മിനെ വെളുപ്പിക്കുകയാണെന്ന് പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും പറയാനുള്ളത് താൻ പറയുമെന്നും സായ് പറയുന്നു.

6 / 6

ജാസ്മിൻ കുളത്തിൽ ഇരുന്ന് മാനിക്യൂറും പെഡിക്യൂറും ഒന്നും ചെയ്തില്ലല്ലോ? കല്യാണം കഴിക്കാൻ എത്തുന്നവർക്കും കാറ് പൂജിക്കാൻ എത്തുന്നവർക്കും തുലാഭാരം നടത്താൻ എത്തുന്നവർക്കും വീഡിയോ എടുക്കാൻ അനുവാദം കൊടുക്കുന്നുണ്ടല്ലോ. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലേ?. വിശ്വാസം ബിസിനസാക്കരുതെന്നാണ് സായ് പറയുന്നത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം