Sangeeth Prathap: കരിയറിലെ തന്നെ ഏറ്റവും ഡിഫ്രന്റ് ക്യാരക്ടറാണ്, മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് സം​ഗീത് പ്രതാപ് Malayalam news - Malayalam Tv9

Sangeeth Prathap: കരിയറിലെ തന്നെ ഏറ്റവും ഡിഫ്രന്റ് ക്യാരക്ടറാണ്, മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് സം​ഗീത് പ്രതാപ്

Updated On: 

30 Oct 2026 | 09:51 PM

Sangeeth Prathap Shares Excitement Over New Movie With Mohanlal: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറിയ താരമാണ് സംഗീത് പ്രതാപ്. സംഗീതിന്റെ വളർച്ച തന്നെ ഒരു സിനിമ കഥ പോലെയാണ്. താരതമ്യേന തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് തുടക്കകാലത്ത് താരത്തിന് കിട്ടിയിരുന്നത്. എന്നാൽ ചെറുതെങ്കിലും ആ റോളുകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സംഗീതനായി. സൈഡ് റോളുകൾ ചെയ്തുവന്ന സംഗീത് ഇപ്പോൾ ലീഡ് റോളിലേക്ക് എത്തിയിരിക്കുകയാണ്.

1 / 5
മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിനൊപ്പം ഹൃദയപൂർവ്വം എന്ന സത്യൻ അന്തിക്കാട് സിനിമയിൽ മുഴുനീള വേഷം കൈകാര്യം ചെയ്യാൻ സംഗീതിന് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ  മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ  സംഗീത് അവതരിപ്പിക്കുന്നുണ്ട്. ( Image Credit Source Social Media )

2 / 5
നിലവിൽ L386 എന്ന പേര് നൽകിയിരിക്കുന്ന സിനിമയുടെ പൂജ വെള്ളിയാഴ്ച നടന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത് എന്ന് പൂജാ വേദിയിൽ സംഗീത് പറഞ്ഞു. മോഹൻലാലിന്റെ 368മത് ചിത്രമാണ് ഇത്.

3 / 5
തനിക്ക് ഗിരീഷ്  എ.ഡിയോടൊപ്പം വർക്ക് ചെയ്യുമ്പോൾ സ്വന്തം വീട്ടിലേക്ക് പോകുന്നതു പോലെയാണ്. ഏകദേശം അതുപോലെ തന്നെ ആയിരുന്നു സത്യൻ അന്തിക്കാട്  സാറിന്റെ ഒപ്പവും മോഹൻലാൽ സാറിന് ഒപ്പവും വർക്ക് ചെയ്യുമ്പോൾ ഉണ്ടായത്.  ഹൃദയപൂർവ്വത്തിന്റെ സെറ്റിൽ  തന്റെ ബെസ്റ്റ് ഫ്രണ്ട് ആയി  നിന്ന ആളാണ് അനൂപ് സത്യൻ എന്നും സംഗീത് പറഞ്ഞു.

4 / 5
ഈ സിനിമയിലേക്ക് വരുമ്പോൾ ഹൃദയപൂർവ്വത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ ചെയ്യാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താൻ. അതിന്റെ സന്തോഷത്തിലാണ് താനെന്നും സംഗീത് വ്യക്തമാക്കി.

5 / 5
ഓണം റിലീസ് ആയി എത്തി മലയാളത്തിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഹിറ്റ് സിനിമകളിൽ ഒന്നായി മാറിയ  ബേത്ലഹേം കുടുംബയൂണിറ്റിലും  സംഗീത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചിരുന്നു. സംഗീത് പ്രതാപ് നായകനായും മമിത ബൈജു നായികയായും പുതിയൊരു ഹലോ ഡിയർ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം