AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kollam-Ernakulam MEMU : വൈകുന്നേരങ്ങളിലെ കോട്ടയം വഴിയുള്ള യാത്ര പ്രതിസന്ധിക്ക് ആശ്വാസം; കൊല്ലം-കോട്ടയം മെമു എറണാകുളം വരെ നീട്ടി

Kollam-Ernakulam MEMU Stoppages And Timing : വൈകിട്ടത്തെ സർവീസാണ് കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് നീട്ടിയത്. അതേസമയം കോട്ടയത്ത് നിന്നുള്ള തിരികെയുള്ള സർവീസിൻ്റെ സമയം വൈകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ നിവേദനം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര റെയിൽവേ മന്ത്രി സർവീസ് നീട്ടുന്നത് തീരുമാനിച്ചത്.

Kollam-Ernakulam MEMU : വൈകുന്നേരങ്ങളിലെ കോട്ടയം വഴിയുള്ള യാത്ര പ്രതിസന്ധിക്ക് ആശ്വാസം; കൊല്ലം-കോട്ടയം മെമു എറണാകുളം വരെ നീട്ടി
Kollam Ernakulam MemuImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 30 Oct 2026 | 10:58 PM

കൊച്ചി : കൊല്ലം-കോട്ടയം മെമു സർവീസ് എറണാകുളം (Kollam-Ernakulam MEMU) വരെ നീട്ടി ഇന്ത്യൻ റെയിൽവെ. ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തുന്ന കൊല്ലം-കോട്ടയം മെമു ട്രെയിനാണ് എറണാകുളം വരെ നീട്ടിയത്. തിരികെയുള്ള സർവീസ് എറണാകുളത്ത് നിന്നാരംഭിക്കും. വൈകുന്നേരങ്ങളിൽ എറണാകുളത്ത് നിന്നും കോട്ടയം ഭാഗങ്ങളിലേക്കുള്ള യാത്ര പ്രതിസന്ധിക്ക് ആശ്വാസമായിട്ടാണ് റെയിൽവെയുടെ അറിയിപ്പ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ച നിവേദനം പരിഗണിച്ചാണ് റെയിൽവെയുടെ തീരുമാനം.

ട്രെയിൻ സർവീസ് നീട്ടയതോടെ സമയക്രമത്തിലും റെയിൽവെ മാറ്റം വരുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 1.40നാണ് ട്രെയിൻ കൊല്ലത്ത് നിന്നും പുറപ്പെടുക. 3.28ന് ട്രെയിൻ കോട്ടയത്ത് എത്തി ചേരും. തുടർന്ന് വൈകിട്ട് 5.05 ഓടെ ട്രെയിൻ എറണാകുളത്തെത്തും. 5.25നാണ് മടക്കയാത്ര, കോട്ടയത്ത് 6.45ന് എത്തും രാത്രി 9.25 ട്രെയിൻ തിരികെ കൊല്ലത്തെത്തി സർവീസ് അവസാനിപ്പിക്കും. നിലവിൽ 2.40നാണ് മെമു സർവീസ് കൊല്ലത്ത് നിന്നും ആരംഭിക്കുന്നത്. വൈകിട്ട് 4.55 ഓടെ ട്രെയിൻ കൊല്ലത്തെത്തും. 5.40 ഓടെ മടക്കയാത്രയും ആരംഭിക്കും. ഈ സമയക്രമത്തിലാണ് സർവീസ് നീട്ടുന്നതോടെ മാറ്റം വരുത്തുന്നത്.

ALSO READ : Diwali Special Train: ദീപാവലി സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു, ഡൽഹിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ്

വേണാടിന് പുറമെ ഒരു പാസഞ്ചർ സർവീസും കൂടി കോട്ടയം-എറണാകുളം പാതയിൽ ഉൾപ്പെടുത്തിയതോടെ വൈകുന്നേരങ്ങളിലെ യാത്ര ദുരിതത്തിനാണ് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിന് ഏറ്റുമാനൂർ, കുറുപ്പുന്തറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലാണ് എറണാകുളത്തിന് മുമ്പ് സ്റ്റോപ്പുകൾ ഉള്ളത്. പുതുക്കിയ സർവീസും സമയക്രമവും എന്ന് മുതൽ ഔദ്യോഗികമായ ആരംഭിക്കുമെന്ന് റെയിൽവെ പിന്നീട് അറിയിക്കുന്നതാണ്.

English Summary

Kollam-Kottayam MEMU Service Extended To Ernakulam. It Will Helps Passenger During Evening Peak Time, especially between Kochi And Kottayam. Kollam-Ernakulam MEMU Service Will Starts From Everyday At 1.30 PM, Arrives Ernakulam At 5.05 PM. On 5.30pm Return Service Will Starts And Ends At Kollam on Night 9.25pm.

Follow Us