AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VD Satheesan: മഹാരാജാസ് കോളജിൽ ഗുണ്ടായിസമാണ് എസ്.എഫ്.ഐ കാണിച്ചത്, കർശന നടപടി ഉണ്ടാകും – മുഖ്യമന്ത്രി

V D Satheesan Slams SFI Over Maharajas College Incident: ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തടയുകയും ചെയ്ത എസ്എഫ്ഐയുടെ നടപടിക്ക് യാതൊരുവിധ ന്യായീകരണവും ഇല്ല എന്ന് മുഖ്യമന്ത്രി പറയുന്നു. ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ ചെയ്തത്. ജനാധിപത്യരീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് പകരം തനി ഗുണ്ടായിസത്തിന്റെ രീതിയിലാണ് പ്രവർത്തകർ പെരുമാറിയത്.

VD Satheesan: മഹാരാജാസ് കോളജിൽ ഗുണ്ടായിസമാണ് എസ്.എഫ്.ഐ കാണിച്ചത്, കർശന നടപടി ഉണ്ടാകും – മുഖ്യമന്ത്രി
Chief Minister V D SatheesanImage Credit source: PTI, Screen Grab
Amal KV
Amal KV | Published: 30 Oct 2026 | 11:00 PM

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് നേരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എസ്എഫ്ഐ തനി ഗുണ്ടായിസം ആണ് മഹാരാജാസ് കോളേജിൽ കാണിച്ചത് എന്നും ക്രിമിനലുകളെ പോലെയാണ് പ്രവർത്തകർ പെരുമാറിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ ആണ് മുഖ്യമന്ത്രി എസ്എഫ്ഐയുടെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ചത്.

ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തടയുകയും ചെയ്ത എസ്എഫ്ഐയുടെ നടപടിക്ക് യാതൊരുവിധ ന്യായീകരണവും ഇല്ല എന്ന് മുഖ്യമന്ത്രി പറയുന്നു. ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ ചെയ്തത്. ജനാധിപത്യരീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് പകരം തനി ഗുണ്ടായിസത്തിന്റെ രീതിയിലാണ് പ്രവർത്തകർ പെരുമാറിയത്. വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് എസ്എഫ്ഐ അലങ്കോലമാക്കിയത്.

Also Read: പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം, മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ട്വിസ്റ്റ്

വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം അലങ്കോലപ്പെടുത്തിയതിന് എസ്എഫ്ഐ പൊതു സമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയണം എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. മാത്രമല്ല ചടങ്ങ് തടസ്സപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി. ഡി സതീശൻ വ്യക്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയിൽ മന്ത്രിയുടെ നിലപാട് ചോദ്യം ചെയ്താണ് എസ്എഫ്ഐ മഹാരാജാസ് കോളേജിലെ കോൺവെക്കേഷൻ ചടങ്ങിന് എത്തിയ റോജി എം ജോണിനെതിരെ പ്രതിഷേധം നടത്തിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് എതിരായുള്ള നടപടിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി ചടങ്ങ് പൂർത്തിയാക്കാതെ വേദി വിട്ടു.

കാലടിയിലെ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്തതിന് 16 വിദ്യാർഥികളെ രണ്ടുമാസത്തോളമായി സസ്പെൻഡ് ചെയ്തിരിക്കുന്ന നടപടിയെ ചോദ്യംചെയ്താണ് എസ്എഫ്ഐ കോൺവെക്കേഷൻ ചടങ്ങിൽ പ്രതിഷേധമുയർത്തിയത്. വിഷയത്തിൽ മന്ത്രി റോജി എം ജോൺ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം എന്നും എസ്എഫ്ഐ ആവശ്യപ്പെടുന്നു. കോൺവെക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കാൻ മന്ത്രിയെത്തിയപ്പോഴാണ് എസ്എഫ്ഐ ബാനറുകളുമായി വേദിക്ക് മുന്നിലേക്ക് വന്നത്. തുടർന്നുണ്ടായ സംഭവവികാസങ്ങൾ ബിരുദദാന ചടങ്ങ് തടസ്സപ്പെടുന്ന നിലയിലേക്ക് നീങ്ങുകയായിരുന്നു.

English Summary

Chief Minister V.D. Satheesan has  criticized the protest staged by the SFI against Higher Education Minister Roji M. John during the graduation ceremony at Maharaja’s College. Satheesan remarked that the SFI engaged in pure thuggery at the college, adding that the activists behaved like criminals.

Follow Us