Sanju Samson: അവസരം കിട്ടിയപ്പോള്‍ ചെക്കന്‍ മിന്നിച്ചു, ഇംപാക്ട് പ്ലെയറായി തിരഞ്ഞെടുത്തത് സഞ്ജുവിനെ
Sanju Samson named India's impact player against Sri Lanka in Asia Cup 2025: പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറാണ് ഇംപാക്ട് പ്ലയറെ തിരഞ്ഞെടുത്തത്. 'നമ്മുടെ സ്വന്തം ചേട്ടന്' അവാര്‍ഡ് നല്‍കുന്നുവെന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം

ഏത് മത്സരം കഴിയുമ്പോഴും അതില്‍ ഇംപാക്ടുണ്ടാക്കുന്ന താരങ്ങളെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ആദരിക്കാറുണ്ട്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇംപാക്ട് പ്ലയറായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് മലയാളി താരം സഞ്ജു സാംസണിനെയാണ് (Image Credits: bcci.tv)

പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറാണ് ഇംപാക്ട് പ്ലയറെ തിരഞ്ഞെടുത്തത്. 'നമ്മുടെ സ്വന്തം ചേട്ടന്' അവാര്‍ഡ് നല്‍കുന്നുവെന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം (Image Credits: bcci.tv)

തുടര്‍ന്ന് സഞ്ജുവിന്റെ കഴുത്തില്‍ യോഗേഷ് മെഡലണിയിച്ചു. ടീമംഗങ്ങള്‍ കരഘോഷത്തോടെ സഞ്ജുവിനെ സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പങ്കുവച്ചിട്ടുണ്ട് (Image Credits: bcci.tv)

ഈ ചെറിയ അംഗീകാരം തനിക്ക് വലുതായി തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ഡ്രസിങ് റൂമിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ശ്രീലങ്കയ്‌ക്കെതിരെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്തിരുന്നു. മൂന്ന് സിക്‌സറും, ഒരു ഫോറും നേടി (Image Credits: bcci.tv)

വിക്കറ്റ് കീപ്പിങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. കുശാല്‍ പെരേരയെ തകര്‍പ്പന്‍ സ്റ്റമ്പിങിലൂടെ ഔട്ടാക്കി. ദസുന്‍ ശനകയെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയെങ്കിലും, ആ പന്ത് 'ഡെഡ്‌ബോള്‍' ആയി കണക്കാക്കിയതിനാല്‍ ഔട്ട് അനുവദിച്ചില്ല (Image Credits: bcci.tv)