Sanju Samson: സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് വേണ്ടത് 83 റണ്‍സ് മാത്രം; പാകിസ്ഥാനെതിരെ അത് സംഭവിക്കുമോ?
Sanju Samson On The Verge Of Special Milestone In T20Is: പാകിസ്ഥാനെതിരായ മത്സരത്തില്‍ തിളങ്ങാനോ, മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ സാധിച്ചില്ലെങ്കില്‍ പോലും ഈ ഏഷ്യാ കപ്പില്‍ തന്നെ ടി20യില്‍ ആയിരം റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് അവസരങ്ങളുണ്ട്

രാജ്യാന്തര ടി20യില്‍ വമ്പന്‍ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ടി20യില്‍ ആയിരം റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി 83 റണ്‍സ് മതി. ഇതിന് മുമ്പ് 11 ഇന്ത്യന്‍ ബാറ്റര്‍മാരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് (Image Credits: PTI)

ഇന്ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് സുവര്‍ണാവസരമാണ്. എന്നാല്‍ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത് അതിനാല്‍ സഞ്ജുവിന് അധികം പന്തുകള്‍ നേരിടാന്‍ ലഭിക്കുമോയെന്നതിലാണ് സംശയം (Image Credits: PTI)

എന്നാല്‍ ഒമാനെതിരെ മൂന്നാം നമ്പറില്‍ തിളങ്ങിയ സഞ്ജുവിനെ ആ സ്ഥാനത്ത് നിലനിര്‍ത്താന്‍ സൂര്യകുമാര്‍ യാദവ് തീരുമാനിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയാം. ഇനി പാകിസ്ഥാനെതിരായ മത്സരത്തില്‍ തിളങ്ങാനോ, മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ സാധിച്ചില്ലെങ്കില്‍ പോലും ഈ ഏഷ്യാ കപ്പില്‍ തന്നെ ടി20യില്‍ ആയിരം റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് അവസരങ്ങളുണ്ട് (Image Credits: PTI)

ഏഷ്യാ കപ്പിലൂടെ താരം ആ നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒമാനെതിരായ മത്സരത്തില്‍ 45 പന്തില്‍ 56 റണ്‍സാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവായിരുന്നു (Image Credits: PTI)

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും നടന്ന മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. ഒരു പക്ഷേ, ആ കളികളില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ താരത്തിന് ഇതിനകം ടി20യില്‍ ആയിരം റണ്‍സ് മറികടക്കാന്‍ സാധിക്കുമായിരുന്നു. ഏതാനും മാസം മുമ്പ് ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതും ഈ നേട്ടം കൈവരിക്കുന്നതിലെ കാലതാമസം വര്‍ധിപ്പിച്ചു (Image Credits: PTI)