Sanju Samson: ‘അങ്ങനെ സംഭവിച്ചാല്‍ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ഗംഭീര്‍ പറഞ്ഞു’; സഞ്ജുവിന്റെ വെളിപ്പെടുത്തല്‍
Sanju Samson about Gautam Gambhir: ഗംഭീര്‍ എങ്ങനെയാണ് തന്നെ പിന്തുണച്ചതെന്ന് വെളിപ്പെടുത്തി സഞ്ജു. ക്യാപ്റ്റനും പരിശീലകനും നല്‍കിയ ആത്മവിശ്വാസം തന്റെ കോണ്‍ഫിഡന്‍സും വര്‍ധിപ്പിച്ചെന്ന് താരം പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് സഹായിച്ചെന്നും സഞ്ജു

സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും, ഗൗതം ഗംഭീര്‍ പരിശീലകനുമായപ്പോഴാണ് സഞ്ജു സാംസണിന്റെ രാജ്യാന്തര ടി20 കരിയര്‍ പച്ചപിടിച്ചത്. ഇരുവരുടെയും നേതൃത്വത്തിലാണ് സഞ്ജുവിന് ഓപ്പണറായി നിരവധി മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചത് (Image Credits: PTI)

ഗംഭീര്‍ എങ്ങനെയാണ് തന്നെ പിന്തുണച്ചതെന്ന് ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സഞ്ജു വെളിപ്പെടുത്തി. ശ്രീലങ്കന്‍ പര്യടനത്തിനിടെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു (Image Credits: PTI)

അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് സഞ്ജുവിനെ വേദനിപ്പിച്ചു. എന്നാല്‍ എന്തു പറ്റിയെന്ന് ചോദിച്ച് ഗംഭീര്‍ സഞ്ജുവിന്റെ അടുത്തേക്ക് വന്നു. വളരെക്കാലത്തിന് ശേഷം അവസരം ലഭിച്ചിട്ടും, അത് മുതലെടുക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹത്തോട് പറഞ്ഞെന്ന് സഞ്ജു വെളിപ്പെടുത്തി (Image Credits: PTI)

അതിന് എന്താണെന്ന് ഗംഭീര്‍ തിരിച്ച് ചോദിച്ചു. '21 ഡക്കുകള്‍ നേടിയാല്‍ മാത്രമേ ഞാന്‍ നിങ്ങളെ ടീമില്‍ നിന്ന് പുറത്താക്കൂ'വെന്ന് അന്ന് ഗംഭീര്‍ തന്നോട് പറഞ്ഞതായി സഞ്ജു വെളിപ്പെടുത്തി (Image Credits: PTI)

ക്യാപ്റ്റനും പരിശീലകനും നല്‍കിയ ആത്മവിശ്വാസം തന്റെ കോണ്‍ഫിഡന്‍സും വര്‍ധിപ്പിച്ചെന്ന് താരം പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് സഹായിച്ചെന്നും സഞ്ജു വ്യക്തമാക്കി (Image Credits: PTI)