Sanju Samson: സാറിന്റെ പഴയ ഗ്യാങ്ങാണ്…വന്ന വഴി അത്ര പെട്ടെന്നൊന്നും സഞ്ജു മറക്കില്ലെടോ
Sanju Samson’s College Days Friends Video Goes Viral: കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പമുള്ള സഞ്ജു സാംസണിന്റെ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ സീസണ്‍ മൂന്നിന്റെ പ്രമോ വീഡിയോയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് കെസിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. മോഹന്‍ലാലും സഞ്ജു സാംസണും ഒരുമിച്ചെത്തിയ പ്രമോ വന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്.

മലയാളത്തിന്റെ സ്വന്തം ചേട്ടന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പഠനം പൂര്‍ത്തിയാക്കി, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും തന്റെ പഴയ കൂട്ടുകാരെ കാണാനും സംസാരിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും താന്‍ മറന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് സഞ്ജു സാംസണ്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ തന്നോടൊപ്പം പഠിച്ച സുഹൃത്തുക്കളെ കാണാന്‍ ചേട്ടന്‍ ഒരിക്കല്‍ കൂടിയെത്തി. (Image Credit Source: PTI and Instagram)

ചേട്ടന്‍ വിത്ത് ചേട്ടന്മാര്‍ എന്ന തലക്കെട്ടോടെ യോട്ടിയന്‍ പ്രിന്‍സ് എന്ന അക്കൗണ്ടില്‍ നിന്ന് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം ഇരുന്ന് സംസാരിക്കുകയാണ് സഞ്ജു. മാര്‍ ഇവാനിയോസ് കോളേജില്‍ സഞ്ജു സാംസണിന്റെ സഹപാഠികളാണ് അഞ്ച് പേരും. സാറിന്റെ പഴയ ഗ്യാങ്ങാണെന്നും ഈ ഗ്യാങ്ങിന് പേരില്ലെന്നുമുള്ള ഓഡിയോ ആണ് റീലിന് നല്‍കിയിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷനേരം കൊണ്ട് അത് വൈറലാകുകയും ചെയ്തു. നിരവധിയാളുകള്‍ സഞ്ജുവിന്റെ എളിമയെ പുകഴ്ത്തി കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. വന്ന വഴി മറന്നിട്ടില്ലെന്ന് കേട്ടിട്ടില്ല അത് ദേ ഇതാണ്, ഇനി അവന്‍ ഏതൊക്കെ സ്വര്‍ഗം കീഴടക്കിയാലും ഇതുപോലൊരു സ്വര്‍ഗം അവന് കിട്ടില്ല വന്നവഴി മറക്കാത്തവന്‍ എന്നിങ്ങനെയാണ് ആരാധകര്‍ വീഡിയോക്ക് താഴെ കുറിക്കുന്നത്.

മാര്‍ ഇവാനിയോസ് കോളേജില്‍ ബിഎ ഇംഗ്ലീഷ് ആണ് സഞ്ജു സാംസണ്‍ പഠിച്ചത്. 2014ല്‍ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിറസാന്നിധ്യമാണ്. ലോകത്തിന്റെ ഏതുകോണില്‍ പോയാലും കൂടെ നിന്നവരെയും ചേര്‍ത്തുപിടിച്ചവരെയും കൈവിടാതെയുള്ള സഞ്ജുവിന്റെ യാത്ര എന്നെന്നും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പമുള്ള സഞ്ജു സാംസണിന്റെ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ സീസണ്‍ മൂന്നിന്റെ പ്രമോ വീഡിയോയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് കെസിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. മോഹന്‍ലാലും സഞ്ജു സാംസണും ഒരുമിച്ചെത്തിയ പ്രമോ വന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്.