Santhosh Varkey: ആറാട്ടണ്ണന്റെ യഥാർത്ഥ അസുഖം ഇതൊന്നുമല്ല! നെറ്റിസൺസ് വിരൽ ചൂണ്ടുന്നത് ഈ രോ​ഗത്തിലേക്കോ? | Santhosh Varkey aka arattannan attention Seeking Syndrome netizens says Malayalam news - Malayalam Tv9

Santhosh Varkey: ആറാട്ടണ്ണന്റെ യഥാർത്ഥ അസുഖം ഇതൊന്നുമല്ല! നെറ്റിസൺസ് വിരൽ ചൂണ്ടുന്നത് ഈ രോ​ഗത്തിലേക്കോ?

Updated On: 

05 Oct 2025 11:53 AM

Santhosh Varkey aka Arattannan Attention Seeking Syndrome: വൈകാരികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അല്ലെങ്കിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും കാണിച്ചു കൂട്ടി ശ്രദ്ധ നേടുന്നത് ആ വ്യക്തിക്ക് ഒരു താൽക്കാലിക ആശ്വാസം നൽകിയേക്കാം. ഇത്തരം അവസ്ഥകളിൽ ആ വ്യക്തി അമിതമായി നാടകമായി പെരുമാറുകയോ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയോ തങ്ങളുടെ പ്രശ്നങ്ങളെ സംസാരിക്കുകയോ ചെയ്യും.

1 / 7ഇന്ന് ലോകത്തെല്ലാവരും ഉറങ്ങുന്നതും ഉണരുന്നതും എല്ലാം സോഷ്യൽ മീഡിയയിൽ ആണെന്നും പറയാം. സ്വകാര്യ ജീവിതമടക്കം സോഷ്യൽ മീഡിയയിൽ വിറ്റ് കാശാക്കുന്നതാണ് ഇന്ന് പലരുടെയും ജീവിതമാർഗം. എന്നാൽ സമൂഹത്തിന് ഉപകാരപ്പെടുന്ന അറിവുകളും കാര്യങ്ങളും ലോകത്തിനേ കാണിച്ചു നൽകുന്നവരും ഉണ്ട്. എന്നിരുന്നാലും ശ്രദ്ധ നേടുക എന്നത് തന്നെയാണ് ഇതിന്റെയൊക്കെ പ്രധാന ഉദ്ദേശം. എന്നാൽ ഇതിൽ ഒന്നും പെടാതെ ഒരു കൂട്ടം ആളുകൾ ജീവിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു സത്യം. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി എന്ത് കോമാളിത്തരവും സമൂഹമാധ്യമങ്ങളിൽ  കാണിക്കുന്നവരുണ്ട്. അത്തരത്തിൽ ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് മലയാളികൾക്കിടയിലേക്ക് ഇടിച്ചുകയറി വന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ.(photo credit: santhosh varkey/fb)

ഇന്ന് ലോകത്തെല്ലാവരും ഉറങ്ങുന്നതും ഉണരുന്നതും എല്ലാം സോഷ്യൽ മീഡിയയിൽ ആണെന്നും പറയാം. സ്വകാര്യ ജീവിതമടക്കം സോഷ്യൽ മീഡിയയിൽ വിറ്റ് കാശാക്കുന്നതാണ് ഇന്ന് പലരുടെയും ജീവിതമാർഗം. എന്നാൽ സമൂഹത്തിന് ഉപകാരപ്പെടുന്ന അറിവുകളും കാര്യങ്ങളും ലോകത്തിനേ കാണിച്ചു നൽകുന്നവരും ഉണ്ട്. എന്നിരുന്നാലും ശ്രദ്ധ നേടുക എന്നത് തന്നെയാണ് ഇതിന്റെയൊക്കെ പ്രധാന ഉദ്ദേശം. എന്നാൽ ഇതിൽ ഒന്നും പെടാതെ ഒരു കൂട്ടം ആളുകൾ ജീവിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു സത്യം. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി എന്ത് കോമാളിത്തരവും സമൂഹമാധ്യമങ്ങളിൽ കാണിക്കുന്നവരുണ്ട്. അത്തരത്തിൽ ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് മലയാളികൾക്കിടയിലേക്ക് ഇടിച്ചുകയറി വന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ.(photo credit: santhosh varkey/fb)

2 / 7

ചിത്രത്തിൽ ലാലേട്ടൻ ആറാടുകയാണ്... ആറാടുകയാണ്... എന്ന സന്തോഷിന്റെ വാക്കുകൾ ആണ് അദ്ദേഹത്തെ വൈറൽ ആക്കി മാറ്റിയത്. മോഹൻലാൽ ഫാൻസ് അടക്കം ഈ വാക്കുകൾ ഏറ്റുപിടിച്ചതോടെ സന്തോഷവർക്കിയും ഫേമസ് ആയി. പിന്നാലെ അദ്ദേഹത്തിന് ഒരു ഓമനപ്പേരും വന്നു ആറാട്ടണ്ണൻ. സോഷ്യൽ മീഡിയയിൽ വന്ന് യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റ് ഇടലും. ഇടയ്ക്കിടെ ലൈവിൽ എത്തി സിനിമയിലെ നടിമാരെ കുറിച്ചും നടന്മാരെ കുറിച്ചും തന്റെ വായിൽ വരുന്ന കാര്യങ്ങൾ വിളിച്ചുപറയലാണ് ആറാട്ടണ്ണന്റെ പ്രധാന ഹോബി. സന്തോഷ് ലൈവിൽ എത്തിക്കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയയിൽ ആകെ ബഹളമാണ്. പ്രധാനമായും സന്തോഷ് വർക്കിയെ ആരും അറക്കുന്ന വിധത്തിലുള്ള തെറി വിളിക്കലാണ് പലരുടെയും രീതി. എന്നാൽ എന്തെങ്കിലും പറഞ്ഞങ്ങ് പോകട്ടെ എന്നും പറഞ്ഞ് ഇതൊന്നും മൈൻഡ് ചെയ്യാത്തവരുമുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ഉപയോക്താക്കൾക്ക് ചാകരയായിരുന്നു സന്തോഷവർക്കിയെ കൊണ്ട്. (photo credit: santhosh varkey/fb)

3 / 7

മറ്റൊന്നുമല്ല, തനിക്ക് കാൻസർ ആണെന്ന വെളിപ്പെടുത്തൽ നടത്തി ആറാട്ടണ്ണൻ. ഇതോടെ സോഷ്യൽ മീഡിയയിൽ സംഘം തിരിഞ്ഞ് ആളുകൾ ഇത് ചർച്ച ചെയ്യാൻ തുടങ്ങി. ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ സഹതപിച്ചു. സഹതാപിക്കാതിരിക്കാനും കഴിയില്ല, കാരണം അത്തരത്തിലുള്ള പോസ്റ്റുകളുമായാണ് സന്തോഷ് തുടരെത്തുടരെ എത്തിയത് താൻ ഇനി രണ്ടുമാസം കൂടിയേ ഉള്ളൂ... എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം... എന്റെ അച്ഛനും ഈ അസുഖമായിരുന്നു ഞാൻ അച്ഛന്റെ അടുത്തേക്ക് പോവുകയാണ്... എന്നൊക്കെ പറഞ്ഞ് കരളലിയിപ്പിക്കുന്ന പോസ്റ്റുകൾ ആയിരുന്നു സന്തോഷിന്റെ ഭാഗത്തുനിന്നും വന്നിരുന്നത്. എന്നാൽ അപ്പോഴും ഇത് ഇവന്റെ ഒരു അടവാണെന്നും റീച്ച കിട്ടാൻ വേണ്ടിയാണെന്നും മറ്റൊരു ഭാഗം ഉറപ്പിച്ചു തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ആ ഭാഗം പറയുന്ന കാര്യങ്ങൾ സത്യമാകും വിധത്തിലുള്ള പോസ്റ്റുമായാണ് സന്തോഷ് വർക്കിയെത്തിയത്.(photo credit: santhosh varkey/fb)

4 / 7

തനിക്ക് ക്യാൻസർ ഇല്ലെന്നും ആദ്യത്തെ ഡോക്ടർ പരിശോധിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും ആണ് മണിക്കൂറുകൾക്കു മുമ്പുള്ള ആറാട്ടണ്ണന്റെ പോസ്റ്റ്. ഇതിനെയൊക്കെ യഥാസ്തികത എത്രത്തോളം ഉണ്ടെന്ന് ആർക്കും വ്യക്തമല്ല, എങ്കിലും കഴിഞ്ഞ കുറച്ചു ദിവസമായി സന്തോഷ് സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടിയ കാര്യങ്ങൾ വെച്ച് നെറ്റിസൺസ് ചില കാര്യങ്ങൾ എടുത്തുപറയുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇയാൾക്ക് ശ്രദ്ധ കിട്ടുന്നില്ല എന്ന തോന്നലാണ് ഇയാളെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുക മാത്രമാണ് ഇയാളുടെ ഉദ്ദേശം. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക മാത്രമാണ് ലക്ഷ്യം. നെറ്റിസൺസ് പറയുന്ന ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ ഒരു രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്.(photo credit: santhosh varkey/fb)

5 / 7

attention-seeking syndrome അഥവാ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് ഇത്. ഒരു വ്യക്തി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനോ അംഗീകാരം നേടാൻ വേണ്ടിയോ ബോധപൂർവമോ അബോധപൂർവമോ ചെയ്യുന്ന പ്രവർത്തനങ്ങളെയാണ്ഇവ സൂചിപ്പിക്കുന്നത്. ഇതൊരു പ്രത്യേക മെഡിക്കൽ സിൻഡ്രോം എന്നതിലുപരി, പല മാനസികാരോഗ്യ പ്രശ്നങ്ങളുടെയോ വ്യക്തിത്വ സ്വഭാവങ്ങളുടെയോ ലക്ഷണമായി കണക്കാക്കപ്പെടുന്ന ഒരു കൂട്ടം സ്വഭാവരീതിയാണ്. (photo credit: santhosh varkey/fb)

6 / 7

മറ്റുള്ള ആളുകൾ നമ്മളെ ശ്രദ്ധിക്കുകയും വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ഒരു വ്യക്തി ആഗ്രഹിക്കുമ്പോൾ ആണ് ഇത്തരത്തിൽ പെരുമാറുക. ചിലപ്പോൾ വൈകാരികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അല്ലെങ്കിൽ നിങ്ങളുടെ കഷ്ടപ്പാടുകൾ മറ്റുള്ളവരെ അറിയിക്കുന്നതിനു വേണ്ടിയാകാം. അതും അല്ലെങ്കിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും കാണിച്ചു കൂട്ടി ശ്രദ്ധ നേടുന്നത് ആ വ്യക്തിക്ക് ഒരു താൽക്കാലിക ആശ്വാസം നൽകിയേക്കാം. ഇത്തരം അവസ്ഥകളിൽ ആ വ്യക്തി അമിതമായി നാടകമായി പെരുമാറുകയോ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയോ തങ്ങളുടെ പ്രശ്നങ്ങളെ സംസാരിക്കുകയോ ചെയ്യും. (photo credit: santhosh varkey/fb)

7 / 7

അതും അല്ലെങ്കിൽ തനിക്ക് എന്തെങ്കിലും വ്യാജ രോഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട് അതിലൂടെ സ്നേഹവും കരുതലും ആകർഷിക്കാൻ ശ്രമിക്കും. അല്ലെങ്കിൽ മറ്റുള്ളവരുമായി നിരന്തരം തർക്കങ്ങളും വഴക്കുകളോ ഉണ്ടാക്കും. ഇതൊക്കെയാണ് ഈ ഒരു അസുഖത്തിന്റെ ലക്ഷണങ്ങൾ. സന്തോഷവർക്കിക്ക് ഇതാണെന്നല്ല പക്ഷേ നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ പെരുമാറുന്ന വരും ഉണ്ട് എന്നുള്ളതും ഒരു യാഥാർത്ഥ്യമാണ്. ഏതായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് സന്തോഷ് വർക്കി കാണിച്ചു കൂട്ടിയതെല്ലാം ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.(photo credit: santhosh varkey/fb)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും