Santhosh Varkey: ക്യാൻസറിന് പുതിയ അപ്ഡേറ്റുമായി ആറാട്ടണ്ണൻ : സന്തോഷ വാർത്തയെന്ന് പോസ്റ്റ്
Santhosh Varkey alias Arattannan Cancer Update: പിതാവിന്റെ അടുത്തേക്ക് പോവുകയാണ്. തെറ്റു വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം എന്നൊക്കെ ആരുടേയും കരളലയിപ്പിക്കുന്ന പോസ്റ്റുകളാണ് സന്തോഷ് പങ്കിട്ടത്

ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ റിവ്യൂ പറഞ്ഞ് മലയാളികൾക്കിടയിലേക്ക് കയറി വന്ന ആളാണ് സന്തോഷ് വർക്കി. ലാലേട്ടൻ ആറാടുകയാണ്... ആറാടുകയാണ് എന്ന സന്തോഷിന്റെ വാക്കുകൾ അന്ന് വൈറലായി മാറി. മോഹൻ ലാൽ ഫാൻസ് അടക്കം ആ വാക്കുകൾ ഏറ്റുപിടിച്ചതോടെ സന്തോഷ് വർക്കിയും ഫേമസ് ആയി. അതിനു ശേഷം മലയാളികൾ അദ്ദേഹത്തിനൊരു ഓമനപ്പേരും ഇട്ടും ആറാട്ടണ്ണൻ. (photo credit: santhosh varket/social media)

അവിടുന്നിങ്ങോട്ട് സിനിമ റിവ്യൂ പറയലാണ് സന്തോഷിന്റെ പ്രധാന ഹോബി. സോഷ്യൽ മീഡിയയിൽ തുടരെ പോസ്റ്റുമായി എത്തി നാട്ടുകാരുടെ ചീത്ത വിളി കേൾക്കുന്നതും സന്തോഷിന്റെ മറ്റൊരു ഹോബിയാണെന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ ഇനി കുറച്ചു കാലത്തേക്ക് ചീത്തവിളിക്കുള്ള വക ഉണ്ടാക്കിയിരിക്കുകയാണ് സന്തോഷ്. (photo credit: santhosh varket/social media)

കഴിഞ്ഞ ദിവസം തനിക്ക് ക്യാൻസർ ആണെന്നൊരു പോസ്റ്റുമായി സന്തോഷ് എത്തിയിരുന്നു. കൂടി വന്നാൽ ഇനി 2 മാസം കൂടെ... എന്നായിരുന്നു സന്തോഷിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ആളുകൾ എത്തിതുടങ്ങി, സംഗതി ക്യാൻസർ ആണെന്നൊക്കെ ആളുകൾ പറഞ്ഞിരുന്നെങ്കിലും അത് വിശ്വസിക്കാത്തവരും ഉണ്ടായിരുന്നു. (photo credit: santhosh varket/social media)

തനിക്ക് മള്‍ട്ടിപ്പിള്‍ മൈലോമയാണ്. ഇതിന് മരുന്നില്ലാ എന്നൊക്കെ തുടരെ പോസറ്റുകളുമായി ആറാട്ടണ്ണൻ എത്തി. തന്റെ പിതാവിനും ഇതേ രോഗമായിരുന്നു. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചു. മരിച്ചുപോയ പിതാവിനെക്കുറിച്ച് മോശമായി പറഞ്ഞതാണ് ഏറ്റവും കൂടുതൽ വേദനിച്ചത്.(photo credit: santhosh varket/social media)

പിതാവിന്റെ അടുത്തേക്ക് പോവുകയാണ്. തെറ്റു വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം എന്നൊക്കെ ആരുടേയും കരളലയിപ്പിക്കുന്ന പോസ്റ്റുകളാണ് സന്തോഷ് പങ്കിട്ടത്. പിന്നാലെ സമാധാന വാക്കുകളുമായും ആളുകൾ എത്തി തുടങ്ങി. ഇപ്പോഴിതാ തനിക്ക് ക്യാൻസർ ഇല്ലെന്ന മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആറാട്ടണ്ണൻ. (photo credit: santhosh varket/social media)

ആദ്യം പരിശോദിച്ച ഡോക്ടർക്ക് തെറ്റുപറ്റിയതാണെന്നും. രണ്ടാമത്തെ ഡോക്ടർ ക്യാൻസർ ഇല്ലെന്നു പറഞ്ഞു. വെറുമൊരു അണുബാധ മാത്രമാണെന്നും ഡോക്ടർ സ്ഥിരീകരിച്ചതായി സന്തോഷ് വർക്കി. (photo credit: santhosh varket/social media)