ശനിയും സൂര്യനും സംയോജിക്കുന്നു; ഈ 3 രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും!
ഇങ്ങനെ രൂപപ്പെടുന്ന യോഗങ്ങളുടെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാം.അത്തരത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. ഈ സൂര്യൻ മാസത്തിൽ ഒരിക്കൽ രാശി മാറുന്നു.ഈ സാഹചര്യത്തിൽ നവംബർ 16ന് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. വൃശ്ചിക രാശിയിൽ സൂര്യൻ പ്രവേശിക്കുമ്പോൾ നീതിമാനായ ശനി മീനം രാശിയിൽ ആയിരിക്കും. അത്തരത്തിൽ ശനിയും സൂര്യനും തമ്മിലുള്ള സഖ്യം നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു.ശനിയും സൂര്യനും ഇടയിൽ രൂപപ്പെടുന്ന നവപഞ്ചമരാജയോഗത്തിന്റെ..........

ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും കാലാകാലങ്ങളിൽ അതിന്റെ രാശി മാറ്റുന്നതിലൂടെയോ സ്ഥാനങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റു ഗ്രഹങ്ങളും ആയുള്ള സംയോജനത്തിലൂടെയോ ശുഭകരമ ശുഭകരമോ ആയ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന യോഗങ്ങളുടെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാം.അത്തരത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. ഈ സൂര്യൻ മാസത്തിൽ ഒരിക്കൽ രാശി മാറുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

ഈ സാഹചര്യത്തിൽ നവംബർ 16ന് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. വൃശ്ചിക രാശിയിൽ സൂര്യൻ പ്രവേശിക്കുമ്പോൾ നീതിമാനായ ശനി മീനം രാശിയിൽ ആയിരിക്കും. അത്തരത്തിൽ ശനിയും സൂര്യനും തമ്മിലുള്ള സഖ്യം നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു.ശനിയും സൂര്യനും ഇടയിൽ രൂപപ്പെടുന്ന നവപഞ്ചമരാജയോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നെങ്കിലും മൂന്ന് രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കുക. പ്രത്യേകിച്ച് ദീർഘകാലമായി ഇവരുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങൾ ലഭിക്കും. അത്തരത്തിൽ ശനിയും സൂര്യനും രൂപപ്പെടുത്തുന്ന നവപഞ്ചമരാജയോഗം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുന്നത് എന്ന് നോക്കാം.

കർക്കിടകം:ശനിയും സൂര്യനും ചേർന്ന് രൂപപ്പെടുത്തുന്ന നവപഞ്ചമരാജയോഗം കർക്കിടകം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. നവംബർ 16 ശേഷം നിങ്ങൾക്ക് എല്ലാ ജോലിയിലും നല്ല വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ ദീർഘകാലമായി ചെയ്ത കഠിനാധ്വാനത്തിന്റെ ഗുണങ്ങൾ ലഭിക്കും. നിങ്ങൾ ജോലിസ്ഥലത്ത് സ്ഥാന കയറ്റത്തിനോ ശമ്പള വർദ്ധനവിനോ കാത്തിരിക്കുന്നവർ ആണെങ്കിൽ അതിലും മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വളരെ കാലമായി കുടുങ്ങിക്കിടക്കുന്ന പണം നിങ്ങളുടെ കൈകളിൽ എത്തും. ബിസിനസുകാർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങളും ഉണ്ടാകും.

വൃശ്ചികം: ശനിയും സൂര്യനും സംയോജിക്കുമ്പോൾ രൂപപ്പെടുന്ന നവപഞ്ചമരാജ യോഗം വൃശ്ചികം രാശിക്കാരുടെ ആത്മവിശ്വാസവും ശക്തിയും വർദ്ധിപ്പിക്കും. ജോലിയിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കും. സമൂഹത്തിൽ നിങ്ങളുടെ മൂല്യവും ബഹുമാനവും വർദ്ധിക്കും. കഠിനാധ്വാനത്തിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും നല്ല പുരോഗതി ഉണ്ടാകും. ചില ആളുകൾക്ക് അവർ ഇതിനകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

മകരം: ശനിയും സൂര്യനും ചേർന്ന് രൂപം കൊള്ളുന്ന നവപഞ്ചമരാജ യോഗം മൂലം മകരം രാശിക്കാർക്ക് അവരുടെ കരിയറിലും ബിസിനസിലും നല്ല വളർച്ച ലഭിക്കും. വരുമാനത്തിൽ നല്ല വർധനവിനുള്ള സാധ്യത. ചിലർക്ക് ആഗ്രഹിച്ച സ്ഥലത്ത് ജോലി ചെയ്യിക്കാനുള്ള സാധ്യതയും കാണുന്നു. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട് നല്ല സാമ്പത്തിക പുരോഗതിക്ക് സാധ്യത ഉണ്ട് ആരോഗ്യവും നല്ലതായിരിക്കും.