AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Toyota Fortuner: ഹെഡ് ലൈറ്റിൽ മുതൽ ബംബറിൽ വരെ അപ്ഡേഷൻ! ഫോർച്യൂണറിൽ വരുന്നത് അടിമുടി മാറ്റം

Next-Gen Toyota Fortuner Update: ടൊയോട്ടയുടെ ഏറ്റവും ജനപ്രിയമായ എസ്.യു.വി മോഡലുകളിൽ ഒന്നാണ് ഫോർച്യൂണർ. ടൊയോട്ട ഫോർച്യൂണറിന്റെ അടുത്ത ഫേസ് ലിഫ്റ്റിനായുള്ള കാത്തിരിപ്പാണ് ഇന്ത്യൻ വാഹനപ്രേമികളും. ടൊയോട്ടയുടെ അടുത്ത തലമുറ ഫോർച്യൂണർ 2026 ഡിസംബർ 1- ന് ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Amal KV
Amal KV | Updated On: 17 Nov 2026 | 09:12 PM
അർജന്റീനയിൽ, 'SW4' എന്ന പേരിൽ വിൽക്കപ്പെടുന്ന ടൊയോട്ട ഫോർച്യൂണറിന്റെ പുതിയ തലമുറ മോഡൽ പരീക്ഷണ ഓട്ടത്തിനിടെ  ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. ഫോർച്യൂണറിന്റെ പരമ്പരാഗതമായ 'ബോഡി-ഓൺ-ഫ്രെയിം' അതുപോലെ നിലർത്തിക്കൊണ്ട്, രൂപത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനാണ് കമ്പനി ഒരുങ്ങുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു. ( Image Credit Source Toyota Website)

1 / 5
നിലവിൽ വിപണിയിലുള്ള ഫോർച്യൂണറിൻ്റെ സവിശേഷതകളായ ഉയർന്ന ബോണറ്റ്, തലയെടുപ്പുള്ള രൂപം, വലിയ വിൻ‍‍ഡ് ഷീൽഡ് ഏരിയ എന്നിവ ഈ പുതിയ വാഹനത്തിലും നിലനിർത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും, വീതിയേറിയ മെഷ്-സ്റ്റൈൽ ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും വാഹനത്തിൽ നൽകിയിട്ടുണ്ട്.

2 / 5
 പിൻഭാഗത്ത്, റീ ഡീസേൻ ചെയ്ത ടെയിൽഗേറ്റും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാറും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. കൂടാതെ ടെയിൽ- ലാമ്പുകളുടെ രൂപകൽപ്പനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് സ്പൈ ഷോട്ടുകൾ വ്യക്തമാക്കുന്നത്.

3 / 5
ഇന്റീരിയറിലേക്ക് വരുമ്പോൾ, പുതിയ ഫോർച്യൂണറിൽ പുനർരൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പരിഷ്കരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പ്രതീക്ഷിക്കപ്പെടുന്നു. നെക്സ്റ്റ് ജനറേഷൻ ഹൈലക്സിലുള്ള (Hilux) ചില സവിശേഷതകളും ഈ മോഡലിൽ ഉൾപ്പെടുത്തിയേക്കാം.

4 / 5
സുരക്ഷാ സംവിധാനങ്ങളിലും കാര്യമായ അപ്ഡേറ്റാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം  ADAS സൗകര്യം എന്തായാലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കൃത്യമായി ഏതൊക്കെ ഫീച്ചറുകൾ ഉണ്ടാകുമെന്നോ, ഇന്ത്യൻ പതിപ്പുകളിൽ എന്തൊക്കെ ലഭ്യമാകുമെന്നോ ഉള്ള കാര്യത്തിൽ ടൊയോട്ട ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

5 / 5
Follow Us